Nandakumar Edamana
Share on:
@ R t f

ബ്രൌസര്‍ പുതുക്കാം


വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടുകാരുപയോഗിക്കുന്ന ബ്രൌസര്‍ ഏതാണ്? ക്രോം, ഫയര്‍ഫോക്സ്, യുസി ബ്രൌസര്‍, ... അങ്ങനെ നീളും ആ പട്ടിക. എന്നാല്‍ ബ്രൌസര്‍ പുതുക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

സൈബര്‍ ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് അറിയാമല്ലോ. രക്ഷ നേടാനുള്ള പല വഴികളില്‍ ഒന്നാണ് ബ്രൌസര്‍ അപ്ഡേറ്റ് ചെയ്യല്‍. പല സൈറ്റുകളും ശരിക്ക് പ്രവര്‍ത്തിക്കാനും പുതിയ ബ്രൌസറുകള്‍ വേണം. ഫയര്‍ഫോക്സ് ആയാലും ക്രോം ആയാലും പ്രധാനമെനു > ഹെല്‍പ്പ് > എബൌട്ട് എടുത്താല്‍ ഇപ്പോഴുള്ള വേര്‍ഷനും അപ്ഡേറ്റ് ലഭ്യമാണോ എന്നതും കാണിക്കും. അവിടെ വച്ച് അപ്ഡേറ്റ് ചെയ്യാനാവുന്നില്ലെങ്കില്‍ firefox.com, google.com/chrome തുടങ്ങിയ ഔദ്യോഗികസൈറ്റുകളില്‍നിന്ന് പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

ഇനി മറ്റൊരു കാര്യം. വേഗത്തിനുവേണ്ടി ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ പുതിയ ഫയര്‍ഫോക്സ് ഉപയോഗിച്ചുനോക്കൂ. 57-ആം പതിപ്പുമുതല്‍ ആകെ പൊളിച്ചുപണിത രൂപത്തിലാണ് ഫയര്‍ഫോക്സ്. വേഗത്തിലും സുരക്ഷയിലും ഭംഗിയിലും ക്രോമിനേക്കാള്‍ മുന്നിലാണിത്.

ഒപ്പം ഇതാ മറ്റൊരു ഒരു ടിപ്പ്: 'അപ്ഡേഷന്‍' എന്ന വാക്ക് ഇംഗ്ലീഷിലില്ല, 'അപ്ഡേറ്റ്' തന്നെ ധാരാളം. വേണമെങ്കില്‍ 'അപ്ഡേറ്റിങ്' എന്നതും ഉപയോഗിക്കാം.


Keywords (click to browse): web-browser software-update firefox chrome security kids computer tech-tips technology balabhumi mathrubhumi