Nandakumar Edamana
Share on:
@ R t f

ആ കീ ഇനി വേറെ കീ!


കീബോഡില്‍ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു കീ കേടായാലോ? മിക്കവാറും കീബോഡ് തന്നെ മാറ്റേണ്ടിവരും. അതുപോലെ, ആവശ്യമുള്ള ഒരു കീ കീബോഡിലില്ലെങ്കിലോ? ഉദാഹരണത്തിന്, പ്ലേ, നെക്സ്റ്റ് ബട്ടണെല്ലാമുള്ള സ്വന്തം മള്‍ട്ടിമീഡിയാ കീബോഡില്‍ ഓഡിയോ പ്ലേയര്‍ തുറക്കാന്‍ ബട്ടണില്ലെങ്കില്‍?

തത്കാലം കീബോഡ് മാറ്റാതെതന്നെ ഇതിനെല്ലാം പരിഹാരമുണ്ടാക്കാം. അത്യാവശ്യമുള്ള കീയുടെ ജോലി അത്ര ആവശ്യമില്ലാത്ത മറ്റൊരു കീയ്ക്ക് നല്കിക്കൊണ്ടാണ് നാം ഇത് ചെയ്യുന്നത്.

സെറ്റിങ്സില്‍പ്പോയി കീബോഡ് സെറ്റിങ്സിലെ ഷോര്‍ട്ട്കട്ട്സ് വിഭാഗമെടുത്താല്‍ മള്‍ട്ടിമീഡിയ കീകളുടെയും മറ്റും ഉപയോഗം മാറ്റാനാകും (ഉദാ: ബ്രൌസര്‍ ബട്ടണുപയോഗിച്ച് ഓഡിയോ പ്ലേയര്‍ തുറക്കുക). എന്നാല്‍ അക്ഷരങ്ങളും മറ്റും മാറ്റിനല്കാന്‍ 'കീ റീമാപ്പര്‍' വിഭാഗത്തില്‍പ്പെട്ട സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കണം. ഗ്നു/ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് xmodmap-ഉം വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് SharpKeys-ഉം ഉപയോഗിക്കാം.


Keywords (click to browse): keyboard remap-keys xmodmap sharpkeys kids computer tech-tips technology balabhumi mathrubhumi