Nandakumar Edamana
Share on:
@ R t f

യൂട്യൂബ് വിലാസങ്ങള്‍ ചെറുതാക്കാം!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


യൂട്യൂബ് വീഡിയോയുടെ വിലാസങ്ങള്‍ കണ്ടിട്ടില്ലേ? https://www.youtube.com/watch?v=... എന്ന് തുടങ്ങി നീളത്തിലൊരു കിടപ്പാണ്. എഴുതിയെടുക്കാനും പങ്കുവയ്ക്കാനും ടൈപ്പ് ചെയ്യാനും എല്ലാം ബുദ്ധിമുട്ട്. ഈ നീളന്‍ വിലാസങ്ങള്‍ ഒന്ന് ചെറുതാക്കിയെടുത്താലോ? പ്രത്യേക സൈറ്റും സോഫ്റ്റ്‌വെയറും ഒന്നുമില്ലാതെതന്നെ അത് ചെയ്യാം!

യൂട്യൂബ് വിലാസങ്ങളുടെ ഘടന ഇങ്ങനെയാണ്: https://www.youtube.com/watch?v=CODE. ഇതില്‍ CODE എന്നിടത്ത് ഒരു വീഡിയോയുടെ കോഡ് ഉണ്ടാകും. ഇതിനെ youtu.be/CODE എന്നാക്കി മാറ്റിയാല്‍ ചുരുങ്ങിയ വിലാസമായി! ഇത് ടൈപ്പ് ചെയ്തുകൊടുത്താല്‍ ശരിയായ വിലാസത്തിലേക്ക് സ്വയം പൊയ്ക്കൊള്ളും.

ഒരു ഉദാഹരണമിതാ (കോംഗ് സിനിമയുടെ ട്രെയിലര്‍):

ശരിയായ വിലാസം: https://www.youtube.com/watch?v=3bE0Z1BsMKU

ചുരുങ്ങിയ വിലാസം: youtu.be/3bE0Z1BsMKU


Keywords (click to browse): youtu.be youtube short-url url url-shortner kids computer tech-tips technology balabhumi mathrubhumi