Nandakumar Edamana
Share on:
@ R t f

യൂട്യൂബിലെ കമന്റിന് മോടികൂട്ടാം


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


യൂട്യൂബിലെ വീഡിയോകള്‍ക്കുതാഴെ കമന്റെഴുതിയിട്ടില്ലേ? അവിടെ ബോള്‍ഡിനും ഇറ്റാലിക്കിനുമൊന്നും ബട്ടണ്‍ കാണില്ല. എന്നാല്‍ മറ്റു പലരും എഴുതിയ കമന്റിലെ ചില വാക്കുകള്‍ ബോള്‍ഡായും (കട്ടി കൂടുതല്‍) ഇറ്റാലിക്കായും (ചെരിഞ്ഞ്) കാണാം. അവര്‍ക്കതെങ്ങനെ സാധിച്ചു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ? എങ്കില്‍ നമുക്കും അങ്ങനെ കമന്റെഴുതാം!

യൂട്യൂബില്‍ കമന്റെഴുതുമ്പോള്‍ സ്റ്റാറുകള്‍ക്കിടയില്‍ കൊടുത്തതെന്തും ബോള്‍ഡാവും. അണ്ടര്‍സ്കോറുകള്‍ക്കിടയില്‍ (_) കൊടുത്തത് ഇറ്റാലിക്കാവും. ഹൈഫണുകള്‍ക്കിടയില്‍ കൊടുത്താല്‍ അതിനുനീളെ വെട്ടുവീഴുകയും (strikethru) ചെയ്യും. ഉദാഹരണത്തിന്, *hello* dear _balabhumi_ എന്നെഴുതി പോസ്റ്റ് ചെയ്താല്‍ hello dear balabhumi എന്നാവും വരിക.

വീഡിയോയിലെ ഏതെങ്കിലുമൊരു ഭാഗത്തേക്ക് ലിങ്കിടാന്‍‌ കമന്റില്‍ ആ ഭാഗത്തെ മിനിറ്റും സെക്കന്റും mm:ss എന്ന രീതിയില്‍ കൊടുത്താല്‍ മതി. ഉദാഹരണത്തിന്, രണ്ട് മിനിറ്റ് അഞ്ച് സെക്കന്റിലെ അഭിനയം ഗംഭീരമായി എന്നെഴുതാന്‍‌ amazing acting at 2:05 എന്നെഴുതാം. പോസ്റ്റു ചെയ്താല്‍ 2:05 എന്നത് വീഡിയോയിലെ ആ ഭാഗത്തേക്കുള്ള ലിങ്കായി മാറിയിട്ടുണ്ടാവും.


Keywords (click to browse): youtube comments formatting hacks how-to kids computer tech-tips technology balabhumi mathrubhumi