Nandakumar Edamana
Share on:
@ R t f

വീഡിയോയെ എഴുത്താക്കാം!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


അറിവുപകരുന്ന ഒട്ടേറെ വീഡിയോകളാണ് യൂട്യൂബിലും മറ്റുമുള്ളത്, അല്ലേ? ഒരു നല്ല വീഡിയോ ക്ലാസ് കിട്ടിയാല്‍, ഒരു നല്ല പ്രഭാഷണം കേട്ടാല്‍, അതൊന്ന് പ്രിന്റെടുത്ത് വായിക്കാനായെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ? പ്രിന്റെടുക്കുക മാത്രമല്ല വീഡിയോയെ എഴുത്താക്കിയാലുള്ള ഗുണം. വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും മെയിലയയ്ക്കുമ്പോഴുമെല്ലാം ഇതുപകരിക്കും.

ഒരുപാട് യൂട്യൂബ് വീഡിയോകള്‍ക്ക് സബ്ടൈറ്റില്‍ ഉള്ളത് ശ്രദ്ധിച്ചിട്ടില്ലേ? യൂട്യൂബ് പ്ലേയറിനുതാഴെ വലതുവശത്ത് ഇത് ഓണാക്കാനും ഓഫാക്കാനും ബട്ടണുണ്ട്. ഈ സബ്ടൈറ്റില്‍ എഴുത്തുകളാണ് ഡൗണ്‍ലോഡ് ചെയ്യാനാവുക.

ഓണ്‍ലൈന്‍ വീഡിയോ ഡൗണ്‍ലോഡറുകള്‍ ഉള്ളതുപോലെ സബ്ടൈറ്റില്‍ ഡൗണ്‍ലോഡറുകളുമുണ്ട്. YouTube subtitle downloader എന്ന് തിരഞ്ഞാല്‍ ലഭിക്കുന്ന ഏതെങ്കിലുമൊരു സൈറ്റില്‍ ഒരു യൂട്യൂബ് വീഡിയോയുടെ വിലാസം (യു.ആര്‍.എല്‍.) പേസ്റ്റ് ചെയ്തുകൊടുത്താല്‍ ലഭ്യമായ ഭാഷകള്‍ കാണിക്കും. വേണ്ടത് തിരഞ്ഞെടുത്ത് സബ്ടൈറ്റില്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഈ ഫയലിനുള്ളില്‍ ടൈംസ്റ്റാമ്പും (സമയവിവരം) ഉണ്ടായിരിക്കും. ഇത് നീക്കം ചെയ്യാന്‍ tinyurl.com/sub2text സന്ദര്‍ശിക്കാം.


Keywords (click to browse): subtitles download videos youtube conversion kids computer tech-tips technology balabhumi mathrubhumi