NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
അഭിരാമിന്റെ കത്തിനുള്ള മറുപടി.
ബാലഭുമിയില്‍ എനിക്ക് ഏറ്റവും ഇഷ്ടം സേര്‍ച്ച് എന്‍ജിന്‍ ആണ്. അതില്‍ വരുന്ന എല്ലാ കാര്യങ്ങളും ചെയ്തുനോക്കാറുണ്ട്. കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങനെ എന്ന് പറഞ്ഞുതരുമോ?
-- അഭിരാം എസ്, മേലൂര്‍.
അഭിരാമിനെപ്പോലെ നിങ്ങള്‍ക്കും മലയാളം ടൈപ്പ് ചെയ്യാന്‍ ആഗ്രഹമില്ലേ? എളുപ്പമാണത്.
മലയാളമടക്കമുള്ള എല്ലാ ഭാഷകളും 'യൂണീകോഡ്' എന്ന സംവിധാനം ഉപയോഗിച്ചാണ് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. യൂണീകോഡില്‍ ടൈപ്പ് ചെയ്യാന്‍ ഒരുപാട് സംവിധാനങ്ങളുണ്ട്. മംഗ്ലീഷ് രീതിയിലുള്ള സോഫ്റ്റ്‌വെയറുകളാണ് ഏറ്റവുമെളുപ്പം. baalabhoomi എന്നെഴുതിയാല്‍ 'ബാലഭൂമി' എന്നുവരും. ഇത് കോപ്പി ചെയ്ത് ആവശ്യമുള്ള സ്ഥലത്ത് പേസ്റ്റ് ചെയ്യാം. ഈ ലിങ്കുകളില്‍ കയറിനോക്കൂ:
- nandakumar.co.in/apps/parayumpole/
- google.com/inputtools/try/
ഇന്‍സ്ക്രിപ്റ്റ് രീതി ബുദ്ധിമുട്ടാണ്. 'ബാലഭൂമി' എന്നെഴുതാന്‍ 'yenYtcf' എന്ന് ടൈപ്പ് ചെയ്യണം!
ഇതിനെല്ലാം കമ്പ്യൂട്ടറില്‍ നല്ല മലയാളം ഫോണ്ടുകള്‍ വേണം. അതിന് ഈ ലിങ്കില്‍ കയറിക്കോളൂ:
smc.org.in/fonts
Keywords (click to browse): malayalam-typing unicode transliteration inscript parayumpole google kids computer tech-tips technology balabhumi mathrubhumi