NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
പാത്രങ്ങള്‍ കൊട്ടി പാട്ടുപാടുന്ന കാഴ്ച നാം സിനിമയില്‍ കണ്ടിട്ടുണ്ട്. വായ മാത്രമുപയോഗിച്ച് ഈണവും താളവുമൊരുക്കിയ വീഡിയോകള്‍ നെറ്റിലും കാണാം. എന്നാല്‍ കാണുന്നതുപോലെ എളുപ്പമല്ല അതൊന്നും ഉണ്ടാക്കാന്‍.
ഇവിടെയും ഗൂഗിളുണ്ട് നമ്മെ സഹായിക്കാന്‍. Aiexperiments.withgoogle.com/drum-machine എന്ന പേജ് സന്ദര്‍ശിച്ച് LAUNCH EXPERIMENT ക്ലിക്ക് ചെയ്തുനോക്കൂ, രസികനൊരു ഡ്രം മെഷീന്‍ കിട്ടും. മൃഗങ്ങളുടെ, പാത്രങ്ങളുടെ, യഥാര്‍ത്ഥ ഉപകരണങ്ങളുടെ എന്നിങ്ങനെ ആയിരക്കണക്കിന് ശബ്ദങ്ങളാണ് ഇതിലുള്ളത്. ഇനി ഇതെങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
മുമ്പ് പറഞ്ഞപോലെ ലോഞ്ച് ചെയ്തശേഷം START PLAYING ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ പല നിറങ്ങളിലുള്ള കുത്തുകള്‍ സ്ക്രീനില്‍ത്തെളിയും. ഓരോ കുത്തും ഓരോ ശബ്ദമാണ്. ചിലതിനുചുറ്റും വലിയ വട്ടങ്ങള്‍ കാണാം. ഇവ ഡ്രാഗ് ചെയ്ത് (വലിച്ച്) ഇഷ്ടമുള്ള ശബ്ദങ്ങള്‍ എടുക്കാം. ഇനി പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. മറ്റു ബട്ടണുകളും പരീക്ഷിച്ചുനോക്കൂ.
Keywords (click to browse): aiexperiments.withgoogle.com drum-machine google ai machine-learning web-app games kids computer tech-tips technology balabhumi mathrubhumi