Nandakumar Edamana
Share on:
@ R t f

കൂടെ വരയ്ക്കും കമ്പ്യൂട്ടര്‍!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


സേര്‍ച്ച് ബോക്സുകളില്‍ കാണാറുള്ള 'പ്രെഡിക്ഷന്‍' സൗകര്യം ഉപയോഗിക്കാറില്ലേ? രണ്ടു മൂന്നക്ഷരം ടൈപ്പു ചെയ്യുമ്പോഴേക്കും ബാക്കി കമ്പ്യൂട്ടര്‍ തന്നെ ഊഹിച്ച് നിര്‍ദേശങ്ങള്‍ തരുന്ന സംവിധാനമാണിത്. നമ്മെ മടിയന്മാരാക്കുന്ന സംഗതിയാണെങ്കിലും പല വാക്കുകളുടെയും സ്പെല്ലിങ് കണ്ടെത്താന്‍ ഇതുപകരിക്കും.

അത് വാക്കുകളുടെ കാര്യം. ചിത്രങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ടോ? അതായത്, നാം വരച്ചുതുടങ്ങിയ ചിത്രം കമ്പ്യൂട്ടര്‍ പൂര്‍ത്തിയാക്കുന്ന സൂത്രം? എങ്കില്‍ ഗൂഗിള്‍ ഓട്ടോഡ്രോ ഉപയോഗിക്കാം.

Autodraw.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ് വേണ്ടത്. സാധാരണ പോലെ മൗസുകൊണ്ട് ഡ്രാഗ് ചെയ്ത് വരയ്ക്കാം. അപ്പോള്‍ നിര്‍ദേശങ്ങള്‍ മുകളില്‍ തെളിയും. ഉദാഹരണത്തിന്, ഏകദേശം ഒരു ചതുരം വരച്ചാല്‍ മുകളില്‍ കീബോഡ് അടക്കമുള്ള ചിത്രങ്ങള്‍ തെളിയും. അതില്‍ ക്ലിക്ക് ചെയ്താല്‍ ചതുരം മാഞ്ഞ് പകരം കീബോഡ് വരും.

തത്കാലം കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട ഒരു പരീക്ഷണം മാത്രമാണിത്.


Keywords (click to browse): autodraw google ai machine-learning prediction web-app kids computer tech-tips technology balabhumi mathrubhumi