NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
ഇ-മെയില്‍ വിലാസങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുത്തും മറ്റു ചിഹ്നങ്ങളും മാറിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് നാം. ഒരക്ഷരം മാറിയാല്‍ മതി, വേറെയാര്‍ക്കെങ്കിലുമാകും കിട്ടുക. എന്നാല്‍ കേട്ടോളൂ: ജി-മെയില്‍ വിലാസങ്ങളില്‍ കുത്തിന് പ്രാധാന്യമില്ല. + ചിഹ്നം ഉപയോഗിച്ച് ഇഷ്ടം പോലെ ഐ.ഡി.കള്‍ ഉണ്ടാക്കിയെടുക്കുകയുമാകാം!
ഉദാഹരണത്തിന്, example@gmail.com, exam.ple@gmail.com, e.x.a.m.p.l.e@gmail.com എന്നീ വിലാസങ്ങളെല്ലാം ഒന്നുതന്നെയാണ്. @gmail.com എന്നത് മാറ്റാതിരുന്നാല്‍ മതി.
ഇതുപോലെ @-ന് തൊട്ടു മുമ്പ് +ല്‍ തുടങ്ങുന്ന ഏതു വാക്കും ചേര്‍ക്കാം. ഉദാഹരണത്തിന്, കൂട്ടുകാരുടെ വിലാസം me@gmail.com എന്നാണെങ്കില്‍ me+friends@gmail.com, me+relatives@gmail.com എന്നെല്ലാം ഉപയോഗിക്കാം. ആദ്യത്തെ വിലാസം സുഹൃത്തുക്കള്‍ക്കും രണ്ടാമത്തെ വിലാസം ബന്ധുക്കള്‍ക്കും കൊടുത്താല്‍ വരുന്ന മെയിലുകള്‍ അയച്ചത് സുഹൃത്തുക്കളാണോ ബന്ധുക്കളാണോ എന്നെല്ലാം നോക്കി തരംതിരിക്കാന്‍ എളുപ്പമായിരിക്കും.
ഈ സൗകര്യം ജിമെയില്‍ അല്ലാത്ത സേവനങ്ങളില്‍ ഉണ്ടാവണമെന്നില്ല.
Keywords (click to browse): gmail gmail-ids gmail-aliases email-alias dot plus special-characters google filters kids computer tech-tips technology balabhumi mathrubhumi