Nandakumar Edamana
Share on:
@ R t f

ഒരു ഓസം യൂട്യൂബ് ട്രിക്!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


പ്രതീക്ഷിക്കാത്ത നേരത്ത് ചാടിവീഴുന്ന തമാശകളാണ് ഈസ്റ്റര്‍ എഗ്ഗുകള്‍. ഗൂഗിളിലെയും യൂട്യൂബിലെയും ഈസ്റ്റര്‍ എഗ്ഗുകള്‍ മുമ്പൊരിക്കല്‍ സേര്‍ച്ച് എ​ഞ്ചിന്‍ പറഞ്ഞുതന്നിട്ടുണ്ട്. യൂട്യൂബിലെ സേര്‍ച്ച് ബോക്സില്‍ use the force luke എന്ന് ടൈപ്പുചെയ്ത് എന്ററമര്‍ത്തിയാല്‍ പേജിലെ ഓരോ കാര്യവും ഇളകിവരുന്നത് കാണാം. മൗസനക്കിയാല്‍ ഒപ്പം നീങ്ങുകയും ചെയ്യും. ഇതാണ് യൂട്യൂബിലെ പ്രശസ്തമായ ഈസ്റ്റര്‍ എഗ്ഗ്. ഇനി പുതിയൊരെണ്ണം പറഞ്ഞുതരാം. സ്വയം അത്ഭുതപ്പെടാനും കൂട്ടുകാരുടെ മുന്നില്‍ ആളാവാനും പറ്റിയ ഒരു വിദ്യയാണിത്.

യൂട്യൂബില്‍ ഒരു വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കീബോഡില്‍ awesome എന്ന് ടൈപ്പ് ചെയ്യുക. സേര്‍ച്ച് ബോക്സിലൊന്നും വേണ്ട. നേരിട്ട് ടൈപ്പ് ചെയ്താല്‍ മതി. അതോടെ വീഡിയോയുടെ താഴെ നീങ്ങിക്കൊണ്ടിരിക്കുന്ന പ്രോഗ്രസ്‌ബാര്‍ പല നിറത്തില്‍ മിന്നാന്‍ തുടങ്ങും. ശരിയാവുന്നില്ലെങ്കില്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്തശേഷമോ ഫുള്‍സ്ക്രീനിലിട്ട ശേഷമോ വീണ്ടും പരീക്ഷിക്കുക. മിന്നല്‍ നിര്‍ത്താനും awesome എന്ന് ടൈപ്പുചെയ്താല്‍ മതി.


Keywords (click to browse): youtube easter-eggs awesome kids computer tech-tips technology balabhumi mathrubhumi