Nandakumar Edamana
Share on:
@ R t f

ഇ-മെയിലിനും അണ്‍ഡൂ!


ഒപ്പിക്കുന്ന കുഴപ്പമെല്ലാം അണ്‍ഡൂ ചെയ്ത് ഇല്ലാതാക്കാമെന്നതാണ് കമ്പ്യൂട്ടറിന്റെ വലിയൊരു ഗുണം. എന്നാല്‍ കമ്പ്യൂട്ടറിലായിട്ടും അണ്‍ഡൂ ഇല്ലാത്ത ഒരു സംഗതിയാണ് ഇ-മെയില്‍. 'സെന്‍ഡ്' ക്ലിക്ക് ചെയ്താല്‍പ്പിന്നെ മാറ്റമൊന്നും വരുത്താനാവില്ല.

എന്നാല്‍ ഇതിനൊരു പോംവഴിയാണ് ജീമെയിലിലെ 'അണ്‍ഡൂ സെന്‍ഡ്' സംവിധാനം. ഇത് എനേബ്ള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നാം സെന്‍ഡ് ക്ലിക്ക് ചെയ്തയുടന്‍ സന്ദേശം പുറത്തുപോവുന്നില്ല. Your message has been sent എന്ന സന്ദേശത്തിനൊപ്പം ഒരു അണ്‍ഡൂ ബട്ടണും അത് ക്ലിക്ക് ചെയ്യാന്‍ ഒരല്‍പ്പം സമയവും അനുവദിച്ചുകിട്ടുന്നു.

ഈ സംവിധാനം എനേബ്ള്‍ ചെയ്യാന്‍ ജീമെയില്‍ ഇന്‍ബോക്സ് തുറന്ന് മുകളില്‍ വലതുഭാഗത്തുള്ള പല്‍ച്ചക്രത്തിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് Settings എടുക്കണം. താഴേക്കുപോയാല്‍ Undo Send ശരിയിടാനുള്ള സൗകര്യം കാണാം. ഇത് എത്ര സെക്കന്‍ഡ് നേരത്തേക്കെന്നും കൊടുക്കാം. തുടര്‍ന്ന് ഏറ്റവും താഴെ Save Changes കൊടുക്കുക.


Keywords (click to browse): gmail e-mail undo kids computer tech-tips technology balabhumi mathrubhumi