Nandakumar Edamana
Share on:
@ R t f

സെന്‍ഡ് ഫ്രം ജീമെയില്‍


വെബ്സൈറ്റുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റൊരു പേജിലേക്ക് പോകാറില്ലേ. എന്നാല്‍ ലിങ്കിന്റെ രൂപത്തില്‍ കൊടുത്തിട്ടുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഇ-മെയില്‍ അയയ്ക്കാനുള്ള ഏതെങ്കിലും സോഫ്റ്റ്‌വെയറാവും തുറന്നുവരിക. ഇതാകട്ടെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും.

ജീമെയിലില്‍ അക്കൗണ്ടുണ്ടെങ്കില്‍ ഇവിടെ നമുക്ക് 'സെന്‍ഡ് ഫ്രം ജീമെയില്‍' എന്ന എക്സ്റ്റന്‍ഷന്റെ സഹായം തേടാം. ഗൂഗിളില്‍ send from gmail extension എന്ന് തിരഞ്ഞാല്‍ ഇത് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യാം. ക്രോമിലാണ് ഇത് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇതിന്റെ ചിത്രം ടൂള്‍ബാറില്‍ പ്രത്യക്ഷപ്പെടും. ഇനി ലിങ്കിന്റെ രൂപത്തില്‍ കൊടുത്തിട്ടുള്ള ഇ-മെയില്‍ വിലാസങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം മെയിലയയ്ക്കാന്‍ ജീമെയില്‍ നേരിട്ട് തുറന്നുവരും.

ഒരു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ വെറുതെ ഇതിന്റെ ഐക്ക​ണില്‍ ക്ലിക്ക് ചെയ്താല്‍ ആ വെബ്സൈറ്റിന്റെ ലിങ്ക് പങ്കുവയ്ക്കുന്ന സന്ദേശം കമ്പോസ് വിന്‍ഡോയില്‍ വരികയാണ് ചെയ്യുക.


Keywords (click to browse): send-from-gmail gmail chrome-extension gmail-extension kids computer tech-tips technology balabhumi mathrubhumi