Nandakumar Edamana
Share on:
@ R t f

ഒളിച്ചുവയ്ക്കാം, ഇ-മെയില്‍!


ഇന്‍ബോക്സില്‍ ഇ-മെയിലുകള്‍ കുന്നുകൂടുമ്പോള്‍ ആര്‍ക്കും അതൊന്ന് വൃത്തിയാക്കാന്‍ തോന്നും. ഡിലീറ്റ് ചെയ്യാമെന്നുവച്ചാലോ, പലതും ആവശ്യമുള്ളതുമായിരിക്കും.

ഇങ്ങനെവരുമ്പോള്‍ ചെയ്യാവുന്ന സൂത്രമാണ് ആര്‍ക്കൈവിങ്. പഴയ രേഖകള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനാണ് ആര്‍ക്കൈവിങ് (Archiving) എന്ന് പറയുക. ജീമെയില്‍ പോലുള്ള മെയില്‍ബോക്സുകളുടെ കാര്യത്തില്‍ ഒരു സന്ദേശം ഇന്‍ബോക്സില്‍നിന്ന് നീക്കുന്നതാണ് ആര്‍ക്കൈവിങ്. ഇങ്ങനെ നീക്കിയ മെയിലുകള്‍ All Mail എന്ന വിഭാഗത്തില്‍ ലഭ്യമാകും.

ആവശ്യമുള്ള മെയിലുകള്‍ സെലക്റ്റ് ചെയ്തശേഷം ശേഷം മുകളില്‍ ഡിലീറ്റ്, More പോലുള്ള ബട്ടണുകളുടെ കൂട്ടത്തിലുള്ള ആര്‍ക്കൈവ് ബട്ടണ്‍ ഉപയോഗിച്ച് സന്ദേശം ആര്‍ക്കൈവ് ചെയ്യാം (ബട്ടണ്‍ കണ്ടെത്താനാവുന്നില്ലെങ്കില്‍ ഓരോന്നിനുമേലെയും മൗസെത്തിച്ചുനോക്കിയാല്‍ മതി.).


Keywords (click to browse): archive email inbox gmail all-mail archive-email archiving kids computer tech-tips technology balabhumi mathrubhumi