Nandakumar Edamana
Share on:
@ R t f

ഒരു ബ്രൌസര്‍, പല അക്കൌണ്ട്!


രണ്ട് ഇ-മെയില്‍ അക്കൌണ്ടുകളില്‍ ഒരേ സമയം കയറിനോക്കണമെന്ന് കരുതുക. എന്തുചെയ്യും? ഒരേ ബ്രൌസറില്‍ രണ്ട് ടാബ് തുറന്നിട്ട് കാര്യമില്ല. ഉദാഹരണത്തിന്, ക്രോം തുറന്ന് ജീമെയിലില്‍ ലോഗിന്‍ ചെയ്ത ശേഷം പുതിയൊരു ടാബെടുത്ത് gmail.com സന്ദര്‍ശിച്ചാല്‍ ആദ്യം ലോഗിന്‍ ചെയ്ത അക്കൌണ്ട് അവിടയും കിടക്കുന്നുണ്ടാവും.

ഒരു അക്കൌണ്ട് സാധാരണ മോഡിലും മറ്റേ അക്കൌണ്ട് പ്രൈവറ്റ് മോഡിലും (ഫയര്‍ഫോക്സില്‍ Shift + Ctrl + P, ക്രോമില്‍ Shift + Ctrl + N) തുറക്കുന്നതാണ് ഒരു പോംവഴി. ഒരു അക്കൌണ്ട് ഫയര്‍ഫോക്സില്‍, മറ്റേത് ക്രോമില്‍ എന്നിങ്ങനെ രണ്ടു ബ്രൌസറുകളിലായി തുറക്കുന്നതാണ് അടുത്ത രീതി.

എന്നാല്‍ ഇതിനേക്കാളെല്ലാമെളുപ്പത്തില്‍ പുതിയ ഫയര്‍ഫോക്സില്‍ ഇത് ചെയ്യാം. + ചിഹ്നമമര്‍ത്തി പുതിയ ടാബെടുക്കുന്നതിനുപകരം File (Alt + F) > New Container Tab എന്ന മെനു എടുത്താല്‍ പേഴ്സണല്‍, വര്‍ക്ക്, ഷോപ്പിങ് തുടങ്ങി പല പേരുകള്‍ കാണാം. വേണ്ടതെടുത്ത് ആ വിഭാഗത്തില്‍പ്പെട്ട ഒരു ടാബ് തുറക്കാം. ഒരു പേഴ്സണല്‍ ടാബില്‍ ലോഗിന്‍ ചെയ്ത അക്കൌണ്ട് മറ്റൊരു പേഴ്സണല്‍ ടാബില്‍ കിട്ടുമെങ്കിലും വര്‍ക്ക്, ഷോപ്പിങ് തുടങ്ങി മറ്റു വിഭാഗങ്ങളിലുള്ള ടാബുകളില്‍ കിട്ടില്ല.


Keywords (click to browse): container-tabs firefox multiple-accounts web browsers kids computer tech-tips technology balabhumi mathrubhumi