ആപ്ലിക്കേഷനുകളുടെ കെട്ടും മട്ടും തീരുമാനിക്കുന്നത് തീമുകള്‍ (Themes) ആണ്, അല്ലേ? addons.mozilla.org സന്ദര്‍ശിച്ചാല്‍ ഫയര്‍ഫോക്സിനുകള്‍ തീമുകള്‍ കാണാം. ഓരോ തീമിനുമേലും മൌസ് ഒരല്പസമയം വച്ചാല്‍ ഫയര്‍ഫോക്സ് തത്കാലത്തേക്ക് ആ തീമില്‍ കാണും. ഇഷ്ടമായെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇനി സ്വന്തമായി ഒരു ഫയര്‍ഫോക്സ് തീം ഉണ്ടാക്കിയാലോ?
അതിനുള്ള ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനാണ് 'കളര്‍' (Firefox Color). testpilot.firefox.com എന്ന പോര്‍ട്ടലിലാണ് ഇതിപ്പോഴുള്ളത്. ആളുകള്‍ക്കിഷ്ടമായാല്‍ addons.mozilla.org എന്ന സൈറ്റിലേക്ക് മാറും.
കളര്‍ ഇന്‍സ്റ്റാള്‍ ചെയ്തയുടന്‍ തീം ഉണ്ടാക്കാനുള്ള പേജ് തുറന്നുവരും. സേര്‍ച്ച് ബാര്‍, ടൂള്‍ബാര്‍ തുടങ്ങി ഫയര്‍ഫോക്സിലെ ഓരോ ഭാഗത്തിന്റെയും പേര് ഇതിലുണ്ടാകും. ക്ലിക്ക് ചെയ്ത് നിറം മാറ്റാം. ശേഷം താഴെ കാണുന്ന തീമിന്റെ വിലാസം (യൂആര്‍എല്‍) കോപ്പി ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാം.
ഈ പേജ് ക്ലോസായിപ്പോയാലും ഫയര്‍ഫോക്സിന്റെ വലത്ത് മുകളിലുള്ള കളറിന്റെ ഐക്കണ്‍ ക്ലിക്ക് വീണ്ടും തുറക്കാം.
Keywords (click to browse): themes firefox browser-extension kids computer tech-tips technology balabhumi mathrubhumi