Nandakumar Edamana
Share on:
@ R t f

തനിയെ ഉണരും ടാബുകള്‍!


ഒരു മത്സരത്തിന് അടുത്ത മാസം മുതല്‍ അപേക്ഷിച്ചുതുടങ്ങാമെന്ന് കരുതുതക. ഓണ്‍ലൈന്‍ പത്രത്തില്‍ വാര്‍ത്ത കണ്ടതാണ്. അടുത്ത മാസം വരെ ഇക്കാര്യം എങ്ങനെ ഓര്‍ത്തിരിക്കും? ഡയറിയിലെഴുതുകയോ ഫോണില്‍ റിമൈന്‍ഡര്‍ വയ്ക്കുകയോ ഒന്നും വേണമെന്നില്ല. സമയമാകുമ്പോള്‍ ഈ പേജ് നമ്മുടെ മുന്നില്‍ താനേ ചാടിവീഴും! അതിനുള്ള സംവിധാനമാണ് 'സ്നൂസ് ടാബ്സ്'.

addons.mozilla.org സന്ദര്‍ശിച്ച് snooze tabs എന്നു തിരഞ്ഞാല്‍ ഫയര്‍ഫോക്സില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇപ്പോള്‍ ബ്രൗസറിന്റെ വലതുവശത്ത് മുകളില്‍ ഒരു മണിയുടെ ചിഹ്നം വന്നിട്ടുണ്ടാകും. 'ഉറക്കേണ്ട' വെബ് പേജ് സന്ദര്‍ശിച്ച ശേഷം ഇതില്‍ ക്ലിക്ക് ചെയ്ത് എന്നാണ് ഉണര്‍ത്തേണ്ടതെന്ന് പറഞ്ഞാല്‍ മതി. അത് അടുത്ത ദിവസമോ ആഴ്ചയോ മാസമോ ഒക്കെയാകാം. ഓക്കെ കൊടുത്താല്‍ ടാബ് താനെ ക്ലോസാകും. സമയമാകുമ്പോള്‍ മുന്നിലെത്തുകയും ചെയ്യും. എല്ലാ ദിവസവും ഫയര്‍ഫോക്സ് ഒന്നു തുറന്നിടുന്നത് നന്നായിരിക്കും.


Keywords (click to browse): snooze-tabs firefox browser-addon reminder kids computer tech-tips technology balabhumi mathrubhumi