Nandakumar Edamana
Share on:
@ R t f

ബ്രൌസറിന്റെ 'ചരിത്രം' മാറ്റാം!


ഒരു വെബ്സൈറ്റ് ഇഷ്ടപ്പെട്ടാല്‍ Ctrl+D അമര്‍ത്തിയോ നക്ഷത്രചിഹ്നത്തില്‍ ക്ലിക്ക് ചെയ്തോ അത് 'ബുക്മാര്‍ക്ക്' ചെയ്യാറില്ലേ? ഇതുപോലെ ബ്രൌസറില്‍ സൂക്ഷിക്കാറുള്ള സംഗതികളാണ് ഹിസ്റ്ററിയും പാസ്‌വേഡുകളും മറ്റും. ഇഷ്ടമുള്ള സൈറ്റുകള്‍ എപ്പോഴും എളുപ്പത്തിലുപയോഗിക്കാന്‍ ഇവ സഹായിക്കും.

ഒരു ബ്രൌസറിലെ ഡേറ്റ മറ്റൊരു ബ്രൌസറില്‍ എത്തിക്കുന്നതെങ്ങനെയാണ്? ഉദാഹരണത്തിന്, ക്രോമില്‍ സൂക്ഷിച്ച ഹിസ്റ്ററിയും മറ്റും ഫയര്‍ഫോക്സിലേക്ക് എങ്ങനെ കൊണ്ടുവരാം?

Screenshot Collage

Shift+Ctrl+O അമര്‍ത്തി ഫയര്‍ഫോക്സിന്‍റെ ലൈബ്രറി തുറക്കണം. മെനു വഴിയും ഇത് ചെയ്യാം. പ്രധാനമെനു > ബുക്മാര്‍ക്സ് > 'ഷോ ഓള്‍ ബുക്മാര്‍ക്സ്' (ഏറ്റവും താഴെ) എന്നിങ്ങനെ. ലൈബ്രറി തുറന്ന ശേഷം 'ഇംപോര്‍ട്ട് ആന്‍ഡ് ബാക്കപ്പ്' ബട്ടണ്‍ അമര്‍ത്തണം. ഇപ്പോള്‍ വരുന്ന മെനുവിലെ 'ഇംപോര്‍ട്ട് ഡേറ്റാ ഫ്രം അനദര്‍ ബ്രൌസര്‍' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതോടെ കംപ്യൂട്ടറിലുള്ള മറ്റ് ബ്രൌസറുകളുടെ പട്ടിക വരികയായി. അതില്‍ നിന്ന്‍ ആവശ്യമുള്ള ബ്രൌസര്‍ തിരഞ്ഞെടുത്ത് നെക്സ്റ്റ് കൊടുക്കാം.

ക്രോമിന്റെ പ്രധാനമെനു തുറന്ന് ബുക്മാര്‍ക്സ് എടുത്താല്‍ അതിലും ഇംപോര്‍ട്ട് സൌകര്യം കാണാം. ബുക്മാര്‍ക്സ് മെനുവിലാണ് ഉള്ളതെങ്കിലും ഹിസ്റ്ററിയടക്കം എല്ലാ ഡേറ്റയും ഇതുവഴി കൊണ്ടുവരാം.


Keywords (click to browse): import-browser-data browsers browsing-history bookmarks passwords web firefox chrome kids computer tech-tips technology balabhumi mathrubhumi