Nandakumar Edamana
Share on:
@ R t f

ഹേയ് വെബ്‌സൈറ്റ്, സ്മൈല്‍ പ്ലീസ്!


സ്ക്രീന്‍ഷോട്ടെടുക്കാന്‍ എന്തുചെയ്യും? കീബോഡിലെ പ്രിന്റ് സ്ക്രീന്‍ കീ അമര്‍ത്താം. വിന്‍ഡോസിലാണെങ്കില്‍ സ്നിപ്പ്ങ് ടൂളും ഉപയോഗിക്കാം (സ്റ്റാര്‍ട്ട് മെനുവില്‍ തിരഞ്ഞാല്‍ മതി). എന്നാല്‍ വെബ്‌സൈറ്റുകളുടെ പടമെടുക്കാന്‍ ഏറ്റവും നല്ലത് ഫയര്‍ഫോക്സിലുള്ള സ്ക്രീന്‍ഷോട്ട് സൌകര്യമാണ്.

ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പുകളില്‍ അഡ്രസ് ബാറില്‍ (സൈറ്റുകളുടെ വിലാസം കാണിക്കുന്ന സ്ഥലം) മൂന്ന് കുത്തുകള്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു മെനു തുറന്നുവരും. സ്ക്രീന്‍ഷോട്ടെടുക്കാനുള്ള ഓപ്ഷനും അതിലുണ്ടാവും.

ആദ്യമായാണ് ഇത് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ദേശങ്ങളെല്ലാം തരുന്ന ജാലകമാകും വരിക. വായിച്ച് നെക്സ്റ്റ് ബട്ടണ്‍ (വലത്തേക്കുള്ള അമ്പടയാളം) അമര്‍ത്തിവിടാം. അതുകഴിഞ്ഞാല്‍ സ്ക്രീന്‍ മാറുകയായി. വേണ്ടിടത്ത് ചതുരം വരച്ച് പടമെടുക്കാം. സ്ക്രീനില്‍ കാണാത്ത ഭാഗമടക്കം പേജ് മൊത്തമായി എടുക്കാനുള്ള ബട്ടണ്‍ വലതുവശത്ത് മുകളില്‍ വന്നിട്ടുണ്ടാകും. അതല്ല സ്ക്രീനില്‍ കാണുന്ന ഭാഗം മാത്രം മതിയെങ്കില്‍ അതിനുള്ള ബട്ടണും അടുത്തുതന്നെയുണ്ടാവും.

ഷോട്ടെടുത്താല്‍ സേവ് ചെയ്യാനുള്ള ജാലകം വരും. ഇതില്‍ ഡൌണ്‍ലോഡ് ബട്ടണാണ് അമര്‍ത്തേണ്ടത്. സേവ് അമര്‍ത്തിയാല്‍ ഓണ്‍ലൈന്‍ ആയാകും സേവാകുക.

ഇരട്ടി വേഗമുള്ള ഫയര്‍ഫോക്സ് 57 ഡൌണ്‍ലോഡ് ചെയ്യാന്‍ firefox.com സന്ദര്‍ശിച്ചോളൂ...


Keywords (click to browse): firefox firefox-quantum screenshot mozilla websites web internet kids computer tech-tips technology balabhumi mathrubhumi