Nandakumar Edamana
Share on:
@ R t f

ആപ്പില്ലാതെയും ചര്‍ച്ചയാവാം!


ഓണ്‍ലൈനായി കൂട്ടായ്മകളും ചര്‍ച്ചകളുമെല്ലാം സംഘടിപ്പിക്കാന്‍ എന്തുചെയ്യും? ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുമെന്നാണോ ഉത്തരം? അത് എല്ലായ്പോഴും അത്ര നന്നായെന്നുവരില്ല. ഉദാഹരണത്തിന്, ഗ്രൂപ്പിലുള്‍പ്പെടേണ്ട എല്ലാവരും വാട്സാപ്പ് ഉപയോഗിക്കുന്നവരാകണമെന്നില്ല. വാട്സാപ്പിലെ ചര്‍ച്ച ഒരു ആപ്പിനുള്ളില്‍ മാത്രം ഒതുങ്ങുമെന്നത് മറ്റൊരു പ്രശ്നം. ഇ-മെയില്‍ പോലെ ഒരുപാട് ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചുപയോഗിക്കാനൊന്നും കഴിയില്ല.

ഇ-മെയില്‍ ഗ്രൂപ്പുകളാണ്, ശരിക്കുപറഞ്ഞാല്‍ 'മെയിലിങ് ലിസ്റ്റു'കളാണ് ഇതിനെല്ലാം പരിഹാരം. ജീമെയില്‍, യാഹൂ തുടങ്ങി ഏത് സൈറ്റിലും മെയില്‍ അക്കൗണ്ടുള്ള ഒരാള്‍ക്ക് ഇതില്‍ അംഗമാകാം. സാധാരണ മെയിലയയ്ക്കുന്നതുപോലെ ചര്‍ച്ച ചെയ്യാം. കംപ്യൂട്ടറിലും ഫോണിലുമെല്ലാം പ്രത്യേകിച്ചൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ കിട്ടുകയും ചെയ്യും.

സൗജന്യമായി മെയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ സഹായിക്കുന്ന പല സേവനങ്ങളുമുണ്ട്. groups.google.com ആയിരിക്കും തുടക്കത്തില്‍ എളുപ്പം. ഗ്രൂപ്പുണ്ടാക്കിയ ശേഷം നമുക്ക് മറ്റുള്ളവരെ ക്ഷണിക്കുകയോ ചേര്‍ക്കുകയോ എല്ലാം ചെയ്യാം.


Keywords (click to browse): mailing-lists email-groups google-groups groups.google.com whatsapp chat social-media kids computer tech-tips technology balabhumi mathrubhumi