Nandakumar Edamana
Share on:
@ R t f

OMG, ഈ ചുരുക്കെഴുത്തുകളെക്കൊണ്ട് തോറ്റു!


OMG എന്താണെന്ന് മനസ്സിലായോ? Oh My God തന്നെ. സൗഹൃദത്തോടെ ചാറ്റുചെയ്യുമ്പോഴും മറ്റും ചുരുക്കെഴുത്തുകള്‍ ഉണ്ടാവുമെന്ന് തീര്‍ച്ച. സൈബര്‍ലോകത്ത് കൊച്ചുവര്‍ത്തമാനത്തിന് മാത്രമല്ല, ഔദ്യോഗികക്കുറിപ്പുകളിലും ചുരുക്കെഴുത്തുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ See you-വിന് പകരം 'c u' എന്നെഴുതുന്നപോലുള്ള തരികിടയല്ലിത്. വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയ 'സ്റ്റാന്‍ഡേഡ്' ചുരുക്കെഴുത്തുകളാണ്.

പ്രധാനപ്പെട്ട ചില ചുരുക്കെഴുത്തുകള്‍ ഇതാ. ഇനി വെബ്സൈറ്റുകളിലും ഫോറങ്ങളിലും ഇവ കാണുമ്പോള്‍ മിഴിച്ചിരിക്കേണ്ട. ഉപയോഗിക്കാനും മടിക്കേണ്ട.

  • AFAIC - As far as I'm concerned - എന്നെസ്സംബന്ധിച്ചിടത്തോളം
  • AFAIK - As far as I know - എനിക്കറിയാവുന്നിടത്തോളം
  • ASAP - As soon as possible - ആവുന്നത്ര വേഗം
  • BTW - By the way - അതിനിടെ
  • FAQ - Frequently asked questions - പതിവുചോദ്യങ്ങള്‍
  • FYI - For your information - നിങ്ങളുടെ അറിവിലേക്കായി
  • IMO - In my opinion - എന്റെ അഭിപ്രായത്തില്‍

ഇനി ഒരല്പം 'സോഷ്യല്‍' ആയ ചുരുക്കെഴുത്തുകള്‍: