Nandakumar Edamana
Share on:
@ R t f

ഐ.ടി. കമ്പനികള്‍ ഒറ്റനോട്ടത്തില്‍


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


Published in MB Yearbook Plus 2016 (ml)

പ്രധാനപ്പെട്ട ചില ഐ.ടി. കമ്പനികളുടെ വിവരങ്ങളാണ് താഴെ.

സാംസങ് (Samsung Electronics Co., Ltd)

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക് ഘടകങ്ങള്‍, ഹോം അപ്ലയന്‍സസ് എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ദക്ഷിണകൊറിയന്‍ ബഹുരാഷ്ട്രകമ്പനി. ലാഭക്കണക്കുപ്രകാരം ലോകത്തിലെ രണ്ടാമത്തെ ഐ.ടി. കമ്പനി. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ നിര്‍മ്മാതാവ്.

സ്ഥാപിച്ചവര്‍: ലീ ബ്യുങ് ചുള്‍ (സാംസങ് ഗ്രൂപ്പ്, 1938)
സ്ഥാപിച്ച വര്‍ഷം: 1969 (സാംസങ് ഇലക്ട്രിക് ഇന്‍ഡസ്ട്രീസ്), 1988 (സാസങ് ഇലട്രോണിക്സ്)
ആസ്ഥാനം: സൗത്ത് കൊറിയ
വെബ്സൈറ്റ്: samsung.com

ആപ്പിള്‍

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനി. ലാഭക്കണക്കുപ്രകാരം ലോകത്തിലെ രണ്ടാമത്തെ ഐ.ടി. കമ്പനി.

സ്ഥാപിച്ചവര്‍: സ്റ്റീവ് ജോബ്സ്, സ്റ്റീവ് വോസ്നിയാക്ക്, റൊണാള്‍ഡ് വെയ്ന്‍
സ്ഥാപിച്ച വര്‍ഷം: 1976
ആസ്ഥാനം: യു.എസ്.
നിലവിലെ സി.ഇ.ഒ.: ടിം കുക്ക്
പ്രധാന ഉല്‍പ്പനങ്ങള്‍, സേവനങ്ങള്‍: മാക്ക്, ഒ.എസ്. X, ഐപോഡ്, ഐപാഡ്, ഐഫോണ്‍, ആപ്പിള്‍ സ്റ്റോര്‍, ഐറ്റ്യൂണ്‍സ്
വെബ്സൈറ്റ്: apple.com

ഐ.ബി.എം. (International Business Machines Corporation)

ഒരു വന്‍കിട ഹാഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല അടിസ്ഥാനകണ്ടെത്തലുകളും നടത്തിയ ഇവര്‍ക്ക് പന്ത്രണ്ട് ഗവേഷണശാലകളുണ്ട്. ലിനക്സ്, സ്വതന്ത്രസോഫ്റ്റ്‌വെയര്‍, ഗ്രീന്‍ കമ്പ്യൂട്ടിങ് എന്നീ മേഖലകള്‍ക്ക് വലിയ പിന്തുണ നല്‍കിവരുന്നു. ‘ബിഗ് ബ്ലൂ’ എന്ന് വിളിപ്പേരുള്ള ഈ കമ്പനി സെര്‍വര്‍, സൂപ്പര്‍കംപ്യൂട്ടിങ്, വെര്‍ച്വലൈസേഷന്‍ എന്നീ മേഖലകളില്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്.

സ്ഥാപിച്ചയാള്‍: ചാള്‍സ് റാന്‍ലെറ്റ് ഫ്ലിന്റ്
സ്ഥാപിച്ച വര്‍ഷം: 1911
ആസ്ഥാനം: യു.എസ്.
നിലവിലെ സി.ഇ.ഒ.: ഗിന്നി റോമെറ്റി
പ്രധാന ഉല്‍പ്പനങ്ങള്‍, സേവനങ്ങള്‍: സോഫ്റ്റ്‌വെയര്‍, സെര്‍വര്‍, ക്ലൗഡ്, സ്റ്റോറേജ്, ബിസിനസ് സൊല്യൂഷന്‍സ്
വെബ്സൈറ്റ്: ibm.com

മൈക്രോസോഫ്റ്റ് (Microsoft Corporation)

സോഫ്റ്റ്‌വെയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഇവരുടേതാണ്.

സ്ഥാപിച്ചവര്‍: ബില്‍ ഗേറ്റ്സ്, പോള്‍ അലന്‍
സ്ഥാപിച്ച വര്‍ഷം: 1975
ആസ്ഥാനം: യു.എസ്.
നിലവിലെ സി.ഇ.ഒ.: സത്യ നാദെല്ല
പ്രധാന ഉല്‍പ്പനങ്ങള്‍, സേവനങ്ങള്‍: വിന്‍ഡോസ്, എം.എസ്. ഓഫീസ്, സ്കൈപ്പ്, വിഷ്വല്‍ സ്റ്റുഡിയോ, ബിങ് (സേര്‍ച്ച് എന്‍ജിന്‍), മൊബൈല്‍
വെബ്സൈറ്റ്: microsoft.com

ഗൂഗ്ള്‍ (Google Inc.)

ഇന്റര്‍നെറ്റ് സേര്‍ച്ചിനും പരസ്യസേവനത്തിനും പ്രാധാന്യം കൊടുക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര ഇന്റര്‍നെറ്റ് കമ്പനി.

സ്ഥാപിച്ചവര്‍: ലാറി പേജ്, സെര്‍ജി ബ്രിന്‍
സ്ഥാപിച്ച വര്‍ഷം: 1998
ആസ്ഥാനം: യു.എസ്.
നിലവിലെ സി.ഇ.ഒ.: ലാറി പേജ്
പ്രധാന ഉല്‍പ്പനങ്ങള്‍, സേവനങ്ങള്‍: ഗൂഗ്ള്‍ സേര്‍ച്ച്, ജിമെയില്‍, യൂട്യൂബ്, ആഡ്‌സെന്‍സ്, ആഡ്‌വേഡ്സ്
ആപ്തവാക്യം: Don't be evil
വെബ്സൈറ്റ്: google.com

ടി.സി.എസ്. (Tata Consultancy Services)

ലാഭക്കണക്കുപ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി,

സ്ഥാപിച്ചവര്‍: ജെ.ആര്‍.ഡി. ടാറ്റ
സ്ഥാപിച്ച വര്‍ഷം: 1968
ആസ്ഥാനം: മുംബൈ, ഇന്ത്യ
നിലവിലെ സി.ഇ.ഒ.: നടരാജന്‍ ചന്ദ്രശേഖരന്‍
ആപ്തവാക്യം: Experience certainty
വെബ്സൈറ്റ്: tcs.com

ഇന്‍ഫോസിസ് (Infosys)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്, ബിസിനസ് സൊല്യൂഷന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഐ.ടി. കമ്പനി. ലാഭക്കണക്കുപ്രകാരം ഇന്ത്യയിലെ ഐ.ടി. കമ്പനികളില്‍ രണ്ടാമത്തേത്.

സ്ഥാപിച്ചയാള്‍: നാരായണ്‍ മൂര്‍ത്തി
സ്ഥാപിച്ച വര്‍ഷം: 1981
ആസ്ഥാനം: ബാംഗ്ലൂര്‍, ഇന്ത്യ
നിലവിലെ സി.ഇ.ഒ.: വിശാല്‍ സിക്ക
ആപ്തവാക്യം: Building Tomorrow's Enterprise
വെബ്സൈറ്റ്: infosys.com

വിപ്രോ

ബഹുരാഷ്ട്ര ഐ.ടി. കണ്‍സള്‍ട്ടിങ്, ഔട്ട്സോഴ്സിങ് കമ്പനി.

സ്ഥാപിച്ചവര്‍: എം.എച്ച്. പ്രേംജി
സ്ഥാപിച്ച വര്‍ഷം: 1945
ആസ്ഥാനം: ബാംഗ്ലൂര്‍, ഇന്ത്യ
വെബ്സൈറ്റ്: wipro.com


Keywords (click to browse): it-companies it technology samsung apple microsoft google wipro infosys general-knowledge mathrubhumi exams information facts current-affairs