Nandakumar Edamana
Share on:
@ R t f

സൈറ്റുകളുടെ നിറം മാറ്റാം!


തീമുകള്‍‌ (themes) എന്താണെന്നറിയില്ലേ? ഫോണിലും കമ്പ്യൂട്ടറിലുമെല്ലാം ആപ്പുകളുടെയും മറ്റും ഇഷ്ടത്തിനൊത്ത് മാറ്റാനുള്ള സൂത്രമാണിത്. നിറം, ഫോണ്ട്, ഐക്കണുകള്‍ തുടങ്ങി പലതും തീമിനൊപ്പം മാറും. ആപ്പുകളുടെ കാര്യം ശരി, വെബ്സൈറ്റുകളുടെയോ? ഗൂഗിളും വിക്കിപീഡിയയും അടക്കമുള്ള സൈറ്റുകളുടെ നിറവും ഭാവവുമെല്ലാം മാറ്റിനോക്കിയാലോ!

ക്രോമില്‍ ഗൂഗിളെടുത്ത് stylish chrome എന്ന് സേര്‍ച്ച് ചെയ്യണം. അപ്പോള്‍ Stylish - Chrome Web Store എന്ന ലിങ്ക് വരും. ഇത് തുറന്ന് ADD TO CHROME ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇനി വേണ്ടപ്പോഴെല്ലാം ഓരോ സൈറ്റിനും ഇഷ്ടമുള്ള തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

ഇതിനായി userstyles.org എന്ന സൈറ്റില്‍ കയറി സേര്‍ച്ച് ചെയ്യണം. ഉദാഹരണത്തിന്, google dark എന്നടിച്ചാല്‍ ഇരുണ്ട നിറത്തിലുള്ള ഗൂഗിള്‍ തീമുകള്‍ വരും. ഇഷ്ടപ്പെട്ടതെടുത്ത് Install with Stylish ക്ലിക്ക് ചെയ്താല്‍ മതി.


Keywords (click to browse): themes themes-for-websites chrome stylish userstyles.org browser-extensions kids computer tech-tips technology balabhumi mathrubhumi