Nandakumar Edamana
Share on:
@ R t f

ഓഡിയോയ്ക്ക് വാച്ചു‌കെട്ടാം


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


നേരം തെറ്റിയെത്തുന്ന ശബ്ദമാണ് ചില വീഡിയോകളില്‍. ചിലതില്‍ ചുണ്ടനങ്ങുംമുമ്പേ സംഭാഷണങ്ങള്‍. ചിലതിലാകട്ടെ, ആക്ഷന്‍ രംഗങ്ങളിലെ ശബ്ദമെല്ലാം മിന്നലുകഴിഞ്ഞെത്തുന്ന ഇടിപോലെ വൈകിയും. എത്ര നല്ല വീഡിയോയും അസഹ്യമാവാന്‍ ഇതുമതി.

ഓഡിയോ 'സിങ്ക്രണൈസ്' ചെയ്യാത്തതാണ് ഈ വീഡിയോകളിലെ കുഴപ്പം. വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇത് ശരിയാക്കാ‌മെങ്കിലും വെറുതേ പ്ലേ ചെയ്യാനാണെങ്കില്‍ എഡിറ്റിങ്ങിനൊന്നും മെനക്കെടേണ്ട. പ്ലേയറില്‍ത്തന്നെ ശബ്ദത്തിന്റെ താമസം ക്രമീകരിക്കാന്‍ നോക്കാം.

വിഎല്‍സി മീഡിയാ പ്ലേയര്‍ ഉപയോഗിക്കുമ്പോള്‍ കീബോഡിലെ J, K എന്നീ കീകളുപയോഗിച്ച് ഓഡിയോ നേരത്തേയോ വൈകിയോ ആക്കാം. ഒരു കീ ഒന്നിലേറെ തവണ അമര്‍ത്തി സമയവ്യത്യാസം കൂട്ടാം. പ്രശ്നമുള്ള യൂട്യൂബ് വീഡിയോകള്‍ ശരിയാക്കാനും ഈ വിഎല്‍സി സൂത്രം ഉപയോഗിക്കാം (യൂട്യൂബ് വീഡിയോകള്‍ തുറക്കാന്‍ വിഎല്‍സിയില്‍ Ctrl + V അമര്‍ത്തി വിലാസം പേസ്റ്റ് ചെയ്താല്‍ മതി).


Keywords (click to browse): audio-synchronization vlc multimedia youtube hotkeys kids computer tech-tips technology balabhumi mathrubhumi