Nandakumar Edamana
Share on:
@ R t f

ചീര്‍പ്പ് വീഡിയോകളെ ചീകിമിനുക്കാം!


ചില വീഡിയോയിലെ ദൃശ്യങ്ങള്‍ ചീര്‍പ്പിലെ പല്ലുപോലെയാകുന്നത് കണ്ടിട്ടുണ്ടോ? ഒന്നിടവിട്ട വരികള്‍ വരച്ചുകൊണ്ടാണ് വേഗം കുറഞ്ഞ പഴയ ടിവിയിലും മറ്റും ദൃശ്യങ്ങള്‍ കാണിച്ചിരുന്നത്. 'ഇന്റര്‍ലെയ്സ്ഡ് വീഡിയോ' (Interlaced Video) എന്നാണ് ഇതിന് പേര്. ഈ പ്രശ്നമില്ലാത്ത വീഡിയോകളാണ് 'പ്രോഗ്രസീവ് വീഡിയോ' (Progressive Video).

ഇന്റര്‍ലെയ്സ്ഡ് വീഡിയോകള്‍ കാണുമ്പോള്‍ 'ചീര്‍പ്പ് ഇഫക്റ്റ്' ഒഴിവാക്കാന്‍ ഡീ-ഇന്റര്‍ലെയ്സിങ് ചെയ്താല്‍ മതി. വിഎല്‍സി മീഡിയാ പ്ലേയറില്‍ ഇത് വളരെ എളുപ്പമാണ്. വീഡിയോ തുറന്ന ശേഷം കീബോഡിലെ 'ഡി' അമര്‍ത്തുകയേ വേണ്ടൂ. ഈ സൗകര്യം ഓഫാക്കാനും ഡി തന്നെ അമര്‍ത്താം.


Keywords (click to browse): deinterlacing vlc interlaced-video video kids computer tech-tips technology balabhumi mathrubhumi