NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
കംപ്യൂട്ടറിലുള്ള ഓഡിയോയും വീഡിയോയുമെല്ലാം പ്ലേ ചെയ്യാന്‍ കൂട്ടുകാര്‍ വി.എല്‍.സി. ഉപയോഗിച്ചിട്ടുണ്ടാവും. എന്നാല്‍ വി.എല്‍.സി. വഴി യൂട്യൂബ് വീഡിയോകളും പ്ലേ ചെയ്യാമെന്നറിയാമോ?
വി.എല്‍.സി. യുടെ Media മെനുവിലെ Open Network Stream എടുത്ത ശേഷം ഒരു യൂട്യൂബ് വീഡിയോയുടെ വിലാസം (ഉദാ: http://youtu.be/jh5-jjQH3QQ) പേസ്റ്റ് ചെയ്ത് Play കൊടുക്കുകയാണ് വേണ്ടത്. വിലാസം ബ്രൗസറിന്റെ അഡ്രസ്‌ബാറില്‍ നിന്ന് കോപ്പി ചെയ്തതോ മെയില്‍ വഴി ലഭിച്ചതോ ഒക്കെ ആകാം.
എന്നാല്‍ ഒരു ബ്രൗസറിലേതുപോലെ സേര്‍ച്ച് ചെയ്യാനും ബ്രൗസ് ചെയ്യാനുമൊന്നും വി.എല്‍.സി. ഉപയോഗിക്കാനാവില്ല. എന്നാല്‍ പരസ്യങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ വീഡിയോ പ്ലേ ചെയ്യാം എന്ന ഗുണമുണ്ട്. സ്നാപ്ഷോട്ട്, ഓഡിയോ-വീഡിയോ ഇഫക്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം കിട്ടുകയും ചെയ്യും. മാത്രമല്ല, മീഡിയാ മെനുവിലെ Convert/Save സൗകര്യമുപയോഗപ്പെടുത്തി വീഡിയോകള്‍ ഡൗണ്‍ലോഡു ചെയ്യുകയുമാവാം.
Keywords (click to browse): vlc vlc-media-player videolan youtube streaming online-video kids computer tech-tips technology balabhumi mathrubhumi