സ്മാര്‍ട്ട്ഫോണുകളും ത്രീഡി ഗെയിമുകളുമെല്ലാമാണ് നമുക്കു ചുറ്റും. ഇതിനിടയ്ക്ക് പഴയ ഫോണുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗെയിമുകളുമെല്ലാം കാണുമ്പോള്‍ ഒരു കൗതുകം തോന്നാറില്ലേ? എങ്കില്‍ ഇന്നും പഴഞ്ചന്‍ ഭാവത്തിലുള്ള ചില സൈറ്റുകളില്‍ കയറിയാലോ?
www.lost-world.com/ingen സന്ദര്‍ശിച്ചുനോക്കൂ. ജുറാസിക് പാര്‍ക്ക് കഥയിലെ ഇന്‍ജെന്‍ എന്ന കമ്പനിയുടെയും ഒരുപാട് ദിനോസറുകളുടെയും വിവരങ്ങള്‍ ഇവിടെ കിട്ടും. ഇനി പുതിയ ജുറാസിക് വേള്‍ഡ് സിനിമയുടെ വെബ്സൈറ്റായ jurassicworld.com സന്ദര്‍ശിച്ചുനോക്കൂ. അവിടെ ഇതെല്ലാം ന്യൂജെന്‍ സ്റ്റൈലില്‍ അനിമേഷനോടെ കാണാം!
www.warnerbros.com/archive/spacejam/movie/jam.htm സന്ദര്‍ശിച്ചാല്‍ 1996-ല്‍ പുറത്തിറങ്ങിയ സ്പെയ്സ് ജാം സിനിമയുടെ വിശേഷങ്ങള്‍ കാണാം.
ഇനി archive.org-ലെ 'വേ ബാക്ക് മെഷീന്‍' ഉപയോഗിച്ച് ഏത് വെബ്സൈറ്റിന്റെയും പഴയ രൂപങ്ങള്‍ കണ്ടെത്തിക്കോളൂ.
Keywords (click to browse): old-websites web internet-archive wayback-machine kids computer tech-tips technology balabhumi mathrubhumi