Nandakumar Edamana
Share on:
@ R t f

കളിക്കാം, ഓണ്‍ലൈന്‍ ഷോപ്പിങ്!


മുതിര്‍ന്നവര്‍ ഓണ്‍ലൈനായി പലതും വാങ്ങുമ്പോള്‍ എനിക്കും ഇതുപോലെ ചെയ്യണമെന്ന് തോന്നാറില്ലേ? പക്ഷേ കാശും ക്രെഡിറ്റ് കാര്‍ഡുമൊന്നുമില്ലാതെ എന്തുചെയ്യും? വഴിയുണ്ട്!

ഓണ്‍ലൈന്‍ ഷോപ്പിങ് ഒരു ഗെയിമായി കളിക്കാനുള്ള സൈറ്റുകള്‍ നെറ്റിലുണ്ട്. സാധനങ്ങള്‍ ശരിക്കും വാങ്ങാനായില്ലെങ്കിലെന്താ, ഷോപ്പിങ്ങിന്റെ ഹരം കിട്ടുമല്ലോ.

moneymatterstome.co.uk/interactive-workshops/ സന്ദര്‍ശിച്ച് How to's 2 എടുത്തുനോക്കൂ, ഓണ്‍ലൈന്‍ ഷോപ്പിങ് മുതല്‍ എ.ടി.എമ്മും ബാങ്കും വരെ കളിക്കാം! (ഇതിലൊന്നും ശരിയായ ബാങ്ക് വിവരങ്ങള്‍ കൊടുക്കരുതേ. തമാശയ്ക്ക് എന്തെങ്കിലും ടൈപ്പ് ചെയ്താല്‍‌ മതി).

ഇനി താഴെ കൊടുത്തിരിക്കുന്ന സൈറ്റുകള്‍ എടുത്തോളൂ (ഗൂഗ്ളില്‍ shopping simulator game online എന്ന് തിരഞ്ഞാലും മതി).

www.freeonlinegames.com/game/shop-empire-3

www.girlsgogames.com/game/shopping_street


Keywords (click to browse): online-shopping-game online-shopping-simulator atm-game banking-game atm-simulator banking-simulator money kids computer tech-tips technology balabhumi mathrubhumi