Nandakumar Edamana
Share on:
@ R t f

ഓണ്‍ലൈന്‍ കണക്കുമാഷ്!


കണക്കിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പല ആപ്പുകളും സൈറ്റുകളുമുണ്ട്. എന്നാല്‍ മിക്കതും ഉത്തരം എങ്ങനെ കിട്ടി എന്ന് പറഞ്ഞുതരില്ല. എന്നാല്‍ അങ്ങനെ പറഞ്ഞുതരുന്ന ഒരു സൈറ്റുണ്ട്. അതാണ് wolframalpha.com.

ഈ സൈറ്റ് സന്ദര്‍ശിച്ച് അവിടെയുള്ള കളത്തില്‍ ഏതെങ്കിലുമൊരു സമവാക്യം കൊടുത്തുനോക്കൂ, ഉത്തരം കിട്ടും. ഉദാഹരണത്തിന് x+5=7 എന്നു കൊടുത്താല്‍ അതിന്റെ ഗ്രാഫും x=2 എന്ന ഉത്തരവും കിട്ടും. ഇതിനുനേരെയുള്ള Step-by-step Solution എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരം എങ്ങനെ കിട്ടി എന്നുകാണാം.

കണക്കിന്റെ ഭാഷ മാത്രമല്ല, മനുഷ്യന്റെ ഭാഷയും ഈ സൈറ്റിന് മനസ്സിലാകും. ഉദാഹരണത്തിന്, is 10 a prime number? എന്ന ചോദ്യം കൊടുത്താല്‍ 10 is not a prime number എന്ന് ഉത്തരം കിട്ടും.


Keywords (click to browse): wolframalpha wolframalpha.com math online-math math-solutions equations kids computer tech-tips technology balabhumi mathrubhumi