Nandakumar Edamana
Share on:
@ R t f

レ乇イ'丂 c尺乇ムイ乇 キム刀cリ イ乇メイ!


തലക്കെട്ട് കണ്ട് വാ പൊളിക്കേണ്ട, ചൈനീസൊന്നുമല്ല. 'Let's create fancy text!' എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കുപകരം കാഴ്ചയില്‍ സാമ്യമുള്ള അക്കങ്ങളും ചിഹ്നങ്ങളും ഉപയോക്കുന്ന കുസൃതി എപ്പോഴും കാണിക്കുന്നതല്ലേ. Computer എന്നത് (0mpu73r എന്നെഴുതാന്‍ നമുക്കറിയാം. എന്നാല്‍ ഭാഷ വേറെയാണെന്ന് തോന്നിക്കുംപോലെ coᄊアuイ乇尺, ¢σмρυтєя എന്നെല്ലാം എഴുതിയാലോ? അതുംകഴിഞ്ഞ് 🌜⚽〽️🅿️⛎🌴🎗🌱 എന്ന് ചിത്രരൂപത്തിലാക്കാനായാലോ?

ഇതിന് സഹായിക്കുന്ന ചില വെബ്‌സൈറ്റുകളുണ്ട്. jamfoo.com/text-generators/ സന്ദര്‍ശിച്ചാല്‍ Crazy Text Generator എടുക്കാം. ഇവിടെയുള്ള കളത്തില്‍ എന്ത് ടൈപ്പ് ചെയ്താലും അതിന്റെ വ്യത്യസ്തരൂപങ്ങള്‍ താഴെക്കിട്ടും. വേണ്ടത് കോപ്പി ചെയ്തെടുക്കാം. ഇതുപോലുള്ള മറ്റൊരു സൈറ്റാണ് coolsymbol.com/cool-fancy-text-generator.html (എളുപ്പവിലാസം: tinyurl.com/fancytxt).

ഈ സൈറ്റുകളില്‍നിന്ന് കോപ്പി ചെയ്തുകിട്ടുന്ന എഴുത്തെല്ലാം യൂണീകോഡിലാണ്. അതായത്, പേസ്റ്റ് ചെയ്യുമ്പോഴും അയയ്ക്കുമ്പോഴുമൊന്നും ഫോണ്ട് മാറ്റാന്‍ പ്രത്യേകം മെനക്കെടേണ്ടതില്ല. നല്ല യൂണീകോഡ് ഫോണ്ടുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെല്ലാം പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ ഭംഗിയായി വായിക്കുകയും ചെയ്യാം.


Keywords (click to browse): fancy-text unicode fun kids computer tech-tips technology balabhumi mathrubhumi