Nandakumar Edamana
Share on:
@ R t f

ഇന്റര്‍നെറ്റേ, മഴ വരുമോ?


കാലാവസ്ഥാപ്രവചനത്തെ പലരും കളിയാക്കുന്നത് കേട്ടിട്ടില്ലേ? ഓരോ സെക്കന്‍ഡിലും മാറ്റങ്ങള്‍ വരുന്ന ഒന്നാണ് അന്തരീക്ഷം. അതുകൊണ്ടാണ് കാലാവസ്ഥ മുന്‍കൂട്ടിപ്പറയുന്നത് ബുദ്ധിമുട്ടാവുന്നത്. എന്നാല്‍ നല്ല നിരീക്ഷണസംവിധാനങ്ങളും സൂപ്പര്‍കമ്പ്യൂട്ടറുകളും വന്നതോടെ ഒന്നുരണ്ടുദിവസത്തെ കാലാവസ്ഥയൊക്കെ കൃത്യമായി പ്രവചിക്കാമെന്നായി.

ഓണ്‍ലൈനിലെ കാലാവസ്ഥാപ്രവചനങ്ങള്‍ നമുക്കൊന്ന് നോക്കിയാലോ? ശേഷം നമ്മുടേതായ പ്രവചനം നടത്തുകയുമാവാം!

ഭാരതസര്‍ക്കാരിന്റെ കാലാവസ്ഥാസൈറ്റാണ് indiaweather.gov.in. ഇതില്‍ക്കയറി Enter the City എന്നിടത്ത് നമ്മുടെ സ്ഥലം കൊടുത്താല്‍ കാലാവസ്ഥയറിയാം. ആദ്യപേജിലെ മേഘങ്ങളുടെ ചിത്രത്തിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ അവയുടെ ഉപഗ്രഹചിത്രവും കാണാം. ഇത്തരം സൗകര്യങ്ങള്‍ weather.com എന്ന സൈറ്റിലുമുണ്ട്.

ഇനി കാലാവസ്ഥ പ്രവചിക്കുന്ന സൂത്രം പഠിച്ചോളൂ: