Nandakumar Edamana
Share on:
@ R t f

സിംപ്ള്‍ വിക്കി!


ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നറിയാമല്ലോ. എന്തിനെക്കുറിച്ചറിയാനും നാം ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യും. ഗൂഗ്ള്‍ തരുന്ന ലിങ്കുകളില്‍ വിക്കിപീഡിയയുണ്ടെങ്കില്‍ അവിടെ ക്ലിക്ക് ചെയ്ത് അതുമായി ബന്ധപ്പെട്ട ലേഖനം വായിക്കുകയും ചെയ്യും.

എന്നാല്‍ വിക്കിപീഡിയ ലേഖനങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്. പല ലേഖനങ്ങളും ഒരുപാട് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. മുതിര്‍ന്നവര്‍ക്കുതന്നെ മനസ്സിലാകാന്‍ പ്രയാസം. എല്ലാ ലേഖനങ്ങള്‍ക്കും മലയാളം ലിങ്ക് ഉണ്ടാവുകയുമില്ല.

ഇവിടെയാണ് സിംപ്ള്‍ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പ്രാധാന്യം. ഒരു ലേഖനമെടുത്താല്‍ ഇടതുവശത്ത് അത് ലഭ്യമായ ഭാഷകളുടെ പട്ടിക ഉണ്ടാവും. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ലേഖനമാണെങ്കില്‍ ഇക്കൂട്ടത്തില്‍ Simple English എന്നുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ ലളിതമായ ഇംഗ്ലീഷില്‍ ലേഖനം വായിക്കാം. simple.wikipedia.org എന്ന വിലാസത്തില്‍ സിംപ്ള്‍ വിക്കിപീഡിയ നേരിട്ട് സന്ദര്‍ശിക്കാം.


Keywords (click to browse): wikipedia simple-english-wikipedia encyclopedia wiki kids-encyclopedia web www internet kids computer tech-tips technology balabhumi mathrubhumi