Nandakumar Edamana
Share on:
@ R t f

ഇത് വേറെ വിക്കി!


വിക്കി എന്നുകേള്‍ക്കുമ്പോള്‍ വിക്കിപീഡിയയാവും മനസ്സിലെത്തുക. എന്നാല്‍ വായനക്കാര്‍ക്കുതിരുത്താവുന്ന ഏത് സൈറ്റും വിക്കി ആണ്. ഏറ്റവും പ്രശസ്തമായ ഒന്നാണ് വിക്കിപീഡിയ. ഇത്തവണ നമുക്ക് മറ്റൊരു തകര്‍പ്പന്‍ വിക്കി പരിചയപ്പെടാം!

വിവിധ വിഷയങ്ങളിലുള്ള ഒരുപാട് വിക്കികള്‍ ഉള്ള ഒരു സൈറ്റാണ് wikia.com. ഉദാഹരണത്തിന്, starwars.wikia.com സന്ദര്‍ശിച്ചാല്‍ വൂക്കീപീഡിയ (Wookieepedia) കിട്ടും -- മുഴുവനും സറ്റാര്‍ വാര്‍സ് സിനിമയുടെയും ഗെയിമുകളുടെയും വിശേഷങ്ങള്‍! jurassicpark.wikia.com സന്ദര്‍ശിച്ചാല്‍ ജുറാസിക് പാര്‍ക്ക് വിശേഷങ്ങള്‍ മുഴുവനുമറിയാം.

ഇനി കൂടുതല്‍ വിഷയങ്ങളിലെ വിക്കിയ വിക്കികള്‍ ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിക്കോളൂ. വിഷയത്തിനൊപ്പം wikia എന്ന് ചേര്‍ത്ത് തിരഞ്ഞാല്‍ മതി.


Keywords (click to browse): wikia wiki wikia.com wookieepedia jurassic-park kids computer tech-tips technology balabhumi mathrubhumi