Nandakumar Edamana
Share on:
@ R t f

എണ്ണാം, വലിയ സംഖ്യകള്‍!


ഈ സംഖ്യ ഒന്നു വായിക്കൂ: 53,24,526. അമ്പത്തിമൂന്നുലക്ഷത്തി ഇരുപത്തിനാലായിരത്തി അഞ്ഞൂറ്റി ഇരുപത്താറ്, അല്ലേ? 2017 ജനുവരി 29-ന് ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള ലേഖനങ്ങളുടെ എണ്ണമാണിത്. ഇനി ഇതേ സംഖ്യ ഇംഗ്ലീഷില്‍ ഒന്നു വായിച്ചുനോക്കൂ, പറ്റുന്നുണ്ടോ?

എണ്ണുന്നത് ഒരു സൂത്രമാണ്. ഒന്നുമുതല്‍ നൂറുവരെ എണ്ണാനറിയാവുന്ന ഒരാള്‍ക്ക് ആയിരം, ലക്ഷം, കോടി തുടങ്ങി നാലഞ്ചുവാക്കുകൂടി ചേര്‍ത്താല്‍ എത്ര വലിയ സംഖ്യയും എണ്ണാം. ഇംഗ്ലീഷില്‍ ഇതേ കഴിവ് ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു വെബ്പേജിതാ:

www.mathcats.com/explore/reallybignumbers.html

Mathcats big numbers എന്ന് ഗൂഗിളില്‍ തിരഞ്ഞാലും ഇതേ പേജിലെത്താം. അവിടെക്കാണുന്ന കളത്തില്‍ ഒരു സംഖ്യ ടൈപ്പുചെയ്തുകൊടുത്താല്‍ അത് താഴെയുള്ള കളത്തില്‍ വാക്കുകളായി വരും.


Keywords (click to browse): mathcats reallybignumbers numbers count english wikipedia kids computer tech-tips technology balabhumi mathrubhumi