ഓണ്‍ലൈന്‍ സേവനങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതിനിടെ പല വെബ്‍സൈറ്റുകളും ഇ-മെയില്‍ വിലാസം ചോദിക്കാറില്ലേ? ഇ-മെയില്‍ കൊടുക്കാതെ ഉപയോഗം തുടരാന്‍ അവര്‍ അനുവദിക്കില്ല. കൊടുത്താലോ, തുടരെത്തുടരെ ന്യൂസ്‍ലെറ്ററുകളും മറ്റുമയച്ച് ശല്യപ്പെടുത്തുകയും ചെയ്യും.
ഇതിനുള്ള പരിഹാരമാണ് 'ഡിസ്പോസബള്‍ ഇ-മെയില്‍' സേവനങ്ങള്‍. പേരു സൂചിപ്പിക്കുംപോലെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ഇന്‍ബോക്സ്! ഒരുവട്ടം മാത്രം പരീക്ഷിച്ചുനോക്കാനുള്ള ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഇത്തരം വിലാസങ്ങള്‍ കൊടുത്താല്‍മതി.
വെബ്ബില്‍ തിരഞ്ഞാല്‍ പല താത്കാലിക മെയില്‍ സൈറ്റുകളും കാണാം. ഉദാഹരണത്തിന്, tempmailaddress.com എടുത്താല്‍ നമ്മുടെ താത്കാലികവിലാസം കാണിക്കും. ഒരു മണിക്കൂര്‍ വരെ ഇത് നമുക്കുപയോഗിക്കാം.
Keywords (click to browse): disposable-email temporary-email tempmailaddress.com email kids computer tech-tips technology balabhumi mathrubhumi