രാത്രിയാകാശത്തിന്റ മനോഹരമായ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലതിലെല്ലാം നക്ഷത്രങ്ങള്‍ വര പോലെ കാണാം. ചില ചിത്രങ്ങളിലാകട്ടെ നക്ഷത്രങ്ങള്‍ ആകാശം നിറയെ വട്ടംവരച്ചതുപോലെയാവും ഉണ്ടാവുക. എന്തുകൊണ്ടാണിങ്ങനെ?
'സ്റ്റാര്‍ ട്രെയില്‍ ഫോട്ടോഗ്രഫി' (Star Trail Photography) എന്നാണ് ഇതിന് പറയുക. ട്രെയില്‍ എന്നുവച്ചാല്‍ സഞ്ചരിച്ച വഴി. ഭൂമി സ്വന്തം അച്ചുതണ്ടില്‍ കിഴക്കോട്ട് കറങ്ങുന്നതുകൊണ്ട് ഓരോ നാലുമിനിറ്റിലും ആകാശത്തുള്ള നക്ഷത്രമെല്ലാം നാലു ഡിഗ്രി പടിഞ്ഞാറോട്ട് സഞ്ചരിച്ചതായിത്തോന്നും. ഈ സഞ്ചാരപഥമാണ് ഇത്തരം ചിത്രങ്ങളില്‍ വരയും വട്ടവുമെല്ലാമായി പകര്‍ത്തുന്നത്.
ഇതിന് മിനിറ്റുകളോളം ക്യാമറയുടെ ഷട്ടര്‍ തുറന്നുവയ്ക്കണം. നല്ല ക്യാമറയില്ലാത്തവര്‍ക്കും ഷട്ടര്‍ സ്പീഡ് കുറയ്ക്കാനറിയാത്തവര്‍ക്കും വേണ്ടി 'ലോങ് എക്സ്പോഷര്‍' ആപ്പുകളുണ്ട്. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. ഫോട്ടോയെടുക്കുമ്പോള്‍ ഫോണ്‍ അനങ്ങാതെ നോക്കണമെന്നുമാത്രം.
Keywords (click to browse): star-trail-photography long-exposure shutter-speed photography astronomy stars astrophotography kids computer tech-tips technology balabhumi mathrubhumi