മൊബൈലില്‍ ഫോട്ടോകളെടുക്കാറില്ലേ കൂട്ടുകാര്‍? ചിലരെങ്കിലും നല്ല ക്യാമറകളും ഉപയോഗിച്ചിട്ടുണ്ടാവും. അപ്പോഴെല്ലാം എന്താണ് സംഭവിക്കുന്നത്? ക്യാമറ, അതിനുമുന്നിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഈ ദൃശ്യം ഒരു ഇമേജ് ഫയലായി മെമ്മറി കാര്‍ഡില്‍ സേവ് ചെയ്യുന്നു. ഫയല്‍ മൊബൈലിലോ കംപ്യൂട്ടറിലോ തുറന്ന് നമുക്ക് ഫോട്ടോ ആസ്വദിക്കാം. എന്നാല്‍ ഫോട്ടോയ്ക്കുപുറമെ മറ്റു ചില കാര്യങ്ങളും ഈ ഫയലുകളില്‍ ഒളിച്ചിരിപ്പുണ്ടെന്നറിയാമോ?
ഫോട്ടോയ്ക്കൊപ്പം അതെടുത്ത തീയതി, സമയം, ക്യാമറയുടെ മോഡല്‍ അടക്കമുള്ള സാങ്കേതികവിശദാംശങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തുന്നുണ്ട്. 'ഇമേജ് മെറ്റാഡേറ്റ' എന്നാണ് ഇതിന് പറയുക. ഫോട്ടോയെടുക്കുമ്പോള്‍ അതിനുമുകളില്‍ തീയതി രേഖപ്പെടുത്താന്‍ ഫോണുകളില്‍ സൗകര്യമുണ്ട്. എന്നാല്‍ ഇതല്ല മെറ്റാഡേറ്റ. ഒളിച്ചിരിക്കുന്നതാണ് മെറ്റാഡേറ്റ. അതുള്ളപ്പോള്‍ ഫോട്ടോയുടെ മുകളില്‍ തീയതിയെഴുതി വൃത്തികേടാക്കുകയും വേണ്ട. ഫോട്ടോഗ്രഫി പഠിക്കുന്നവര്‍ക്ക് തീയതിക്കുപുറമെ മറ്റൊരുപാട് കാര്യങ്ങളും ഇതില്‍നിന്ന് പഠിച്ചെടുക്കാം.
കംപ്യൂട്ടറില്‍ ഒരു ഇമേജ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുത്താല്‍ മെറ്റാഡേറ്റ കാണാനുള്ള സൗകര്യം ലഭിക്കും. ഏതെങ്കിലും ഇമേജ് വ്യൂവറില്‍ ചിത്രം തുറന്ന ശേഷം മെനുകളിലോ പ്രോപ്പര്‍ട്ടീസിലോ പരതിയാലും ഇത് കാണാം Exif Data എന്നാവും ചില പ്രോഗ്രാമുകളില്‍ ഇതിന് പേര്.
Keywords (click to browse): exif metadata photography camera smartphone kids computer tech-tips technology balabhumi mathrubhumi