Nandakumar Edamana
Share on:
@ R t f

നൈറ്റ് മോഡില്‍ വായിക്കാം, സുഖമായുറങ്ങാം!


രാത്രി വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോഴും ഇ-ബുക്കുകള്‍ വായിക്കുമ്പോഴും സ്ക്രീനില്‍നിന്നുള്ള വെളിച്ചം രൂക്ഷമാണെന്ന് തോന്നാറില്ലേ? ഈ വെളിച്ചം ഉറക്കത്തെപ്പോലും ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബ്രൈറ്റ്നെസ്സ് കുറയ്ക്കാം. എന്നാല്‍ അതു മാത്രം പോരാ. ഇരുണ്ട പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ വരുന്ന 'നൈറ്റ് മോഡ്' ഉപയോഗിക്കണം.

സൈറ്റുകള്‍ നൈറ്റ് മോഡിലാക്കാന്‍ Clearly പോലുള്ള ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കാം. എന്നാല്‍ പി.ഡി.എഫ്. രൂപത്തിലുള്ള ഇ-ബുക്കുകള്‍ എങ്ങനെ നൈറ്റ് മോഡിലാക്കും?

ഉബുണ്ടു ഗ്നു/ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക് Okular എന്ന പി.ഡി.എഫ്. വ്യൂവര്‍ ഉപയോഗിക്കാം. പി.ഡി.എഫ്. ഫയല്‍ ഇതില്‍ തുറക്കണം. എന്നിട്ട് Settings > Configure Okular > Accessibility എടുത്ത് Change colors ശരിയിടണം. OK കൊടുക്കാം.

വിന്‍ഡോസില്‍ ആക്രോബാറ്റ് റീഡര്‍ ഉപയോഗിക്കുന്നവര്‍ക്ക് Accessibility ക്രമീകരണങ്ങള്‍ Edit > Preferences എന്ന ക്രമത്തിലെടുക്കാം.


Keywords (click to browse): night-mode pdf ebook okular adobe-acrobat-reader eyes cvs kids computer tech-tips technology balabhumi mathrubhumi