Nandakumar Edamana
Share on:
@ R t f

കണക്കിനും നിഘണ്ടു!


ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പഠിക്കുമ്പോള്‍ കയ്യില്‍ ഒരു ഡിക്ഷ്ണറിയുണ്ടായേ തീരൂ. എന്നാല്‍ കണക്കുപഠിക്കുമ്പോഴോ? Divisor-ഉം Dividend-ഉം തമ്മിലുള്ള വ്യത്യാസമെന്താണ്, Rhombus എന്താണ് എന്നൊക്കെയറിയാന്‍ ഗുണനപ്പട്ടിക മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. അതിനെല്ലാം ഒരു 'മാത്ത് ഡിക്ഷ്ണറി' തന്നെ വേണം.

Mathsisfun.com/definitions സന്ദര്‍ശിച്ചുനോക്കൂ, അക്ഷരമാലാക്രമത്തിലൊരുക്കിയ ഒരു ഗണിതനിഘണ്ടു കിട്ടും. ഏറെ ആകര്‍ഷകമാണിത്. പറ്റാവുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതുകൊണ്ട് വാക്കുകളുടെ അര്‍ത്ഥം എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാം. ഇതുപോലുള്ള മറ്റൊരു സേവനമാണ് coolmath.com/reference/online-math-dictionary.

ചെയ്തുപഠിക്കാന്‍ അവസരമൊരുക്കുന്ന മാത്ത് ഡിക്ഷ്ണറിയാണ് amathsdictionaryforkids.com. ഇത് പ്രവര്‍ത്തിക്കാന്‍ ഫ്ലാഷ് വേണ്ടിവരും. ഫയര്‍ഫോക്സിലും ക്രോമിലും മാറിമാറി പരീക്ഷിച്ചുനോക്കുക.


Keywords (click to browse): math-dictionary mathematics learn edutainment terms vocabulary kids computer tech-tips technology balabhumi mathrubhumi