ബസ്സിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വഴിയരികിലെ കാഴ്ചകള്‍ പിന്നിലേക്ക് നീങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നീങ്ങലിന് ഒരു പ്രത്യേകതയുണ്ട്. അടുത്തുള്ളവ വളരെപ്പെട്ടെന്നും അകലെയുള്ളവ പതുക്കെയുമാണ് മറയുക. ചന്ദ്രനെപ്പോലെ വളരെ അകലെയുള്ളവയാകട്ടെ നമ്മെ പിന്തുടരുന്നതായും തോന്നും. മേശപ്പുറത്ത് പല അകലങ്ങളില്‍ വസ്തുക്കള്‍ നിരത്തി നല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചുനോക്കൂ. അപ്പോഴും ഇതാവും അനുഭവം.
കംപ്യൂട്ടര്‍ സ്ക്രീനില്‍ ത്രീഡി അനുഭൂതി കൊണ്ടുവരാന്‍ ഇത് അനുകരിക്കാറുണ്ട്. 'പാരലാക്സ് സ്ക്രോളിങ്' എന്നാണ് ഈ വിദ്യയ്ക്ക് പേര്. നമ്മുടെ കയ്യിലുള്ള ഫോട്ടോകളില്‍ ഈ അനുഭീതി കൊണ്ടുവന്നാലോ?
ആദ്യം depthy.me എന്ന സൈറ്റ് സന്ദര്‍ശിക്കണം. Open photo ബട്ടണ്‍ ക്ലിക്ക് ചെയ്ത് കംപ്യൂട്ടറിലുള്ള ഒരു ഫോട്ടോ എടുക്കുക. പല അകലങ്ങളിലുള്ള വസ്തുക്കള്‍ ഉള്ള ഫോട്ടോ ആയാല്‍ നല്ലത്. ഇപ്പോള്‍ ഫോട്ടോ പരന്നതാണെന്ന് പരാതിപ്പെടുന്ന ഒരു മെസേജ് വരും. അതിലെ Draw it ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി ഫോട്ടോയില്‍ അകലം കുറഞ്ഞ വസ്തുക്കളുടെ മേല്‍ മൌസ് കൊണ്ട് വരയ്ക്കണം. Finish ക്ലിക്ക് ചെയ്യുക. ഇനി ഫോട്ടോയ്ക്കുമേലേ മൌസ് ചലിപ്പിച്ചുനോക്കൂ, മാജിക് കാണാം!
Keywords (click to browse): parallax-scrolling 3d depth depthy.me kids computer tech-tips technology balabhumi mathrubhumi