Nandakumar Edamana
Share on:
@ R t f

ഗൂഗിളില്‍ക്കാണാം ചന്ദ്രനും ചൊവ്വയും!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


ഗൂഗിള്‍ മാപ്സ് (maps.google.com) ഉപയോഗിച്ചിട്ടില്ലേ? ഭൂപടവും ഭൂമിയുടെ ഉപഗ്രഹചിത്രവുമെല്ലാമാണ് ഇതിലുള്ളത്. യാത്രപോകുമ്പോഴൊക്കെ ദൂരമറിയാന്‍വരെ ഇതുപയോഗിക്കാം. എന്നാലിനി 'ഭൂ'പടം വിട്ട് ചന്ദ്രന്റെയും ചൊവ്വയുടെയുമൊക്കെ മാപ്പ് നോക്കിയാലോ!

moon.google.com, mars.google.com എന്നീ സൈറ്റുകളില്‍ക്കയറിയാല്‍ ചന്ദ്രന്റെയും ചൊവ്വയുടെയുമൊക്കെ മാപ്പ് കാണാം. ചന്ദ്രന്റെ മാപ്പില്‍ അപ്പോളോ യാത്രികര്‍ ഇറങ്ങിയ സ്ഥലമൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഈ മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ (earth.google.com) ത്രീഡി ഗോളമായി പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ഈ പ്രോഗ്രാം കോപ്പി ചെയ്യാനൊന്നും പാടില്ല. ഗൂഗിള്‍ എര്‍ത്തിനുപകരം ഉപയോഗിക്കാവുന്ന ഒരു വെര്‍ച്വല്‍ ഭൂഗോളമാണ് സ്വതന്ത്രസോഫ്റ്റ്‌വെയറായ മാര്‍ബിള്‍ (Marble). മാര്‍ബിളില്‍ File -> Download Maps എടുത്താല്‍ ചന്ദ്രന്റേതടക്കം ഒരുപാട് മാപ്പുകള്‍ കിട്ടും.


Keywords (click to browse): google maps earth moon mars marble 3d kids computer tech-tips technology balabhumi mathrubhumi