Nandakumar Edamana
Share on:
@ R t f

ആനിമേഷനുണ്ടാക്കാം!


ചലിക്കുന്ന ചിത്രങ്ങള്‍ ഇഷ്ടമല്ലേ? ചലനമില്ലാത്ത ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കാണിക്കുമ്പോഴാണ് ചലനം തോന്നുന്നത്. ഉദാഹരണത്തിന്, പറക്കുന്ന ഒരു പക്ഷിയുടെ ആനിമേഷനുണ്ടാക്കാന്‍ പക്ഷിയുടെ ചിറക് ഉയര്‍ന്നതും താഴ്ന്നതുമായ രണ്ട് ചിത്രങ്ങളെങ്കിലും വേണം. ഇതിനിടയിലുള്ള ചിത്രങ്ങളുമുണ്ടെങ്കില്‍ ചലനം കൂടുതല്‍ സ്വാഭാവികമാകും. വരയ്ക്കാനുള്ള ഏതെങ്കിലും ആപ്ലിക്കേഷനില്‍ ഇവ തയ്യാറാക്കിയ ശേഷം .PNG ഫയലായോ .JPG ഫയലായോ സേവ് ചെയ്യുക.

gifmaker.me എന്ന സൈറ്റ് സന്ദര്‍ശിച്ച ശേഷം അപ്‌ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഈ ചിത്രങ്ങള്‍ തിരഞ്ഞെടുക്കണം. ഒന്നിലേറെ ചിത്രങ്ങള്‍ ഒരുമിച്ച് സെലക്റ്റ് ചെയ്യുമ്പോള്‍ കണ്ട്രാള്‍ കീ അമര്‍ത്തിപ്പിടിച്ചാല്‍മതി. അല്പസമയത്തിനകം ആനിമേഷന്‍ കാണാം. താഴെയുള്ള Create GIF Animation ബട്ടണ്‍ അമര്‍ത്തിയാല്‍ ജിഫ് (GIF) ഫോര്‍മാറ്റിലുള്ള, ചലിക്കുന്ന ചിത്രഫയലായി ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

ഇനി വീഡിയോകളെത്തന്നെ ജിഫ് ചിത്രങ്ങളാക്കിമാറ്റാന്‍ imgflip.com/gifgenerator സന്ദര്‍ശിച്ചോളൂ. യൂട്യൂബ് വീഡിയോകളുടെ ലിങ്ക് പോലും ഇവിടെ പേസ്റ്റ് ചെയ്തുനല്കാം.


Keywords (click to browse): animation gif gifmaker.me imgflip.com kids computer tech-tips technology balabhumi mathrubhumi