പട്ടികകള്‍ തയ്യാറാക്കാനും പ്രിന്റെടുക്കാനും എന്തുചെയ്യും? ലിബര്‍ ഓഫീസ് റൈറ്ററോ കാല്‍ക്കോ ഉപയോഗിക്കാം. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ റൈറ്ററും എക്സലും ഉപയോഗിച്ചെന്നിരിക്കും. എന്നാല്‍ ഈ വലിയ പ്രോഗ്രാമുകളൊന്നും ഇല്ലാതെയും പട്ടികകള്‍ ഉണ്ടാക്കാം. ഇതിന് സഹായിക്കുന്ന വെബ്‌സൈറ്റുകളുണ്ട്.
ഉദാഹരണത്തിന്, tablesgenerator.com സന്ദര്‍ശിക്കുക. HTML Tables എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അല്പം താഴെയായി ഒരു പട്ടിക കിടക്കുന്നത് കാണാം. ഇതിലെ കളങ്ങള്‍ക്കുള്ളില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഉള്ളടക്കം ടൈപ്പുചെയ്ത് നല്കാനാവും. കളങ്ങള്‍ ചേര്‍ക്കുക, ഒഴിവാക്കുക, ബോള്‍ഡും ഇറ്റാലിക്കുമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം മെനുവിലും ടൂള്‍ബാറിലും സൗകര്യമുണ്ട്.
പട്ടിക തയ്യാറായിക്കഴിഞ്ഞാല്‍ 'ജനറേറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇനി ഒരല്പം താഴേക്കുപോയി 'പ്രിവ്യൂ' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ പട്ടിക തയ്യാര്‍. ഇത് Ctrl+P അമര്‍ത്തി പ്രിന്റെടുക്കാം. പ്രിന്റ് ജാലകത്തില്‍ പ്രിന്ററിനുപകരം 'പ്രിന്റ് റ്റു ഫയല്‍' എന്ന സൗകര്യം തിരഞ്ഞെടുത്താല്‍ പിഡിഎഫ് ആയി സേവ് ചെയ്യുകയുമാവാം.
Keywords (click to browse): tablesgenerator.com tables online web-app markup html kids computer tech-tips technology balabhumi mathrubhumi