Nandakumar Edamana
Share on:
@ R t f

ഫോട്ടോയെ എഴുത്താക്കാം!


എബ്രഹാം ലിങ്കന്റെ ചിത്രം സൂക്ഷിച്ചുനോക്കൂ. അക്ഷരങ്ങള്‍ കൊണ്ടാണ് അതുണ്ടാക്കിയിട്ടുള്ളത്. 'ടെക്സ്റ്റ് പോര്‍ട്രെയിറ്റ്' എന്ന ഈ വിദ്യ കൂട്ടുകാര്‍ക്കും പഠിക്കേണ്ടേ?

ചിത്രം: https://pixabay.com/static/uploads/photo/2014/08/23/16/30/abraham-lincoln-425362_960_720.jpg

ജിമ്പോ ഫോട്ടോഷോപ്പോ ഇല്ലാതെതന്നെ ഇതു ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുണ്ട്. ഉദാഹരണത്തിന്, wishafriend.com സന്ദര്‍ശിക്കുക. Photo Effects എടുത്ത് താഴേക്ക് സ്ക്രോള്‍ ചെയ്ത് Photo Typography ക്ലിക്ക് ചെയ്യുക. (ഇതിനെല്ലാം പകരം ഗൂഗിളില്‍ wishafriend.com Photo Typography എന്ന് സേര്‍ച്ച് ചെയ്താലും മതി.)

ഈ പേജില്‍ ഫോട്ടോ ബ്രൗസ് ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട് (JPG/GIF ഫോര്‍മാറ്റായിരിക്കണം). അപ്‌ലോഡ് ചെയ്യുന്നതോടെ എഴുത്തുചിത്രം വരികയായി! ഇതിനി ഡൗണ്‍ലോഡോ ഷെയറോ ചെയ്യാം.


Keywords (click to browse): text-portrait textify online photo-editor image-editor image-effects kids computer tech-tips technology balabhumi mathrubhumi