Nandakumar Edamana
Share on:
@ R t f

ഫോട്ടായില്‍നിന്ന് കാരിക്കേച്ചര്‍!


കാര്‍ട്ടൂണ്‍ ശൈലിയില്‍ ഫോട്ടോ എടുക്കാനുള്ള സംവിധാനം മൊബൈലിലെ ക്യാമറാ ആപ്പില്‍ത്തന്നെയുണ്ട്. എന്നാല്‍ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാമുള്‍പ്പെടുന്ന, അര്‍ത്ഥവത്തായ കാരിക്കേച്ചറുകള്‍ തയ്യാറാക്കണമെങ്കിലോ?

ആദ്യം wish2be.com/cartoon-yourself എന്ന ഓണ്‍ലൈന്‍ ആപ്പ് പരീക്ഷിക്കാം. ഇതില്‍ കയറിയാല്‍ സൂപ്പര്‍മാന്‍, ഹോക്കി പ്ലേയര്‍ തുടങ്ങി പല പശ്ചാത്തലങ്ങള്‍ കാണാം. ഒന്ന് തിരഞ്ഞെടുക്കുക. ഇനി ക്യാമറാ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന സൌകര്യമുപയോഗിച്ച് നമ്മുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാം. ഇതിലെ മുഖം മാത്രം വെട്ടിയെടുത്ത് പശ്ചാത്തലത്തില്‍ ചേര്‍ക്കാന്‍ ആപ്പിന് കഴിയും. വേണമെങ്കില്‍ നമുക്ക് വലിപ്പവും മറ്റും ശരിയാക്കിക്കൊടുക്കാം. സേവ് ചെയ്യാനുള്ള സൌകര്യം ചിത്രത്തിന് തൊട്ടടുത്തുണ്ട്.

ഇനി ഫോട്ടോയൊന്നും അപ്‌ലോഡ് ചെയ്യാതെതന്നെ കാര്‍ട്ടൂണുണ്ടാക്കാന്‍ cartoonify.de സന്ദര്‍ശിച്ചോളൂ. മുടിയും കണ്ണും പുരികവുമെല്ലാം മാറ്റിമാറ്റി പരീക്ഷിച്ച് സ്വന്തം രൂപത്തിലാക്കാന്‍ ശ്രമിക്കാം.


Keywords (click to browse): caricature cartoon wish2be.com cartoon-yourself cartoonify.de web-app kids computer tech-tips technology balabhumi mathrubhumi