ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ വളഞ്ഞൊടിഞ്ഞ ചില അക്ഷരങ്ങള്‍ കാണിച്ച് അതുപോലെ ടൈപ്പു ചെയ്യാന്‍ പറയാറില്ലേ? ക്യാപ്ച (CAPTCHA) എന്നാണിതിനുപേര്. ഫോമുകള്‍ പൂരിപ്പിക്കുന്നത് ശല്യക്കാരായ റോബോട്ടുകളും സോഫ്റ്റ്‌വെയറുമൊന്നുമല്ല എന്നുറപ്പാക്കാനാണിത്. കാരണം, മനുഷ്യര്‍ക്കുമാത്രമേ ക്യാപ്ച വായിച്ചാല്‍ മനസ്സിലാകൂ.
നമ്മുടെ പേരും ക്യാപ്ചയുടെ രൂപത്തിലെഴുതി സ്റ്റൈലാക്കിയാലോ? ഈ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയാ പ്രൊഫൈലിലോ ബ്ലോഗിലോ ഒക്കെയിടാം.
ഇതിനായി fakecaptcha.com എന്ന സൈറ്റില്‍ കയറണം. അവിടെ ടൈപ്പ് ചെയ്യാനുള്ള സ്ഥലത്ത് സ്വന്തം പേരെഴുതാം. ഇനി CREATE IT NOW! ക്ലിക്ക് ചെയ്യുകയേ വേണ്ടൂ, സ്വന്തം ക്യാപ്ച തയ്യാര്‍!
Keywords (click to browse): captcha fake-captcha fakecaptcha.com online web online-photo-editor text text-style custom kids computer tech-tips technology balabhumi mathrubhumi