Nandakumar Edamana
Share on:
@ R t f

നെറ്റിലുണ്ടാക്കാം പോസ്റ്ററുകള്‍!


സ്കൂളില്‍ ഒരു പരിപാടി സംഘടിപ്പിക്കാനുണ്ടെന്ന് കരുതുക. മനോഹരമായ ഒരു പോസ്റ്റര്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചാല്‍ ഉഷാറായിരിക്കും. ഇതുതന്നെ പ്രിന്റെടുത്ത് ഉപയോഗിക്കുകയും ചെയ്യാം.

ജിമ്പും ഇങ്ക്സ്കെയ്പുമൊന്നും ഇല്ലെങ്കിലും ഇത് ചെയ്യാം. Create posters online എന്നോ poster maker online എന്നോ തിരഞ്ഞാല്‍ ഒരുപാട് പോസ്റ്റര്‍ നിര്‍മാണസൈറ്റുകള്‍ ലഭിക്കും. എന്നാല്‍ സൈന്‍ ഇന്‍ ചെയ്യണം എന്നതാണ് പല സൈറ്റുകളുടെയും പ്രശ്നം. പലതിലും നമ്മുടെ ഗൂഗിള്‍ അക്കൌണ്ടുപയോഗിച്ച് കയറാം. എങ്കിലും ഇത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ലോഗിന്‍ ചെയ്യാതെയും ഉപയോഗിക്കാവുന്ന സൈറ്റാണ് postermywall.com. ഇത് സന്ദര്‍ശിച്ച് CREATE A DESIGN ക്ലിക്ക് ചെയ്യണം. അപ്പോള്‍ ഏതാനും വിഭാഗങ്ങള്‍ സ്ക്രീനിലെത്തും. ഒരെണ്ണം തിരഞ്ഞെടുത്താല്‍ ആ വിഭാഗത്തില്‍പ്പെടുന്ന പല മാതൃകകള്‍ കാണാം. ഒരെണ്ണമെടുത്ത് CUSTOMIZE TEMPLATE ക്ലിക്ക് ചെയ്യണം. എഡിറ്റര്‍ ലോഡായിക്കഴിഞ്ഞാല്‍ പോസ്റ്ററിലെ എഴുത്തുകളിലും മറ്റും ഡബിള്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. പൂര്‍ത്തിയായാല്‍ ഡൌണ്‍ലോഡ് ബട്ടണമര്‍ത്തി ഫ്രീ ഡൌണ്‍ലോഡ് ചെയ്യാം. പോസ്റ്ററിനൊപ്പം ഈ സൈറ്റിന്റെ പേരുമുണ്ടാകും എന്ന കുഴപ്പമേയുള്ളൂ.


Keywords (click to browse): postermywall.com create-poster-online poster-maker cloud designing kids computer tech-tips technology balabhumi mathrubhumi