Nandakumar Edamana
Share on:
@ R t f

വെബ്സൈറ്റ് ഉണ്ടാക്കിക്കളിക്കാം!


കൂട്ടുകാര്‍ ഒരുപാട് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറില്ലേ? ഒരണ്ണം സ്വന്തമായി വേണമെന്ന് തോന്നിയിട്ടുണ്ടോ? പക്ഷേ അതിന് ഒരുപാട് അദ്ധ്വാനവും ചെലവും വേണ്ടിവരും. എന്നുകരുതി അതിന്റെ രസം അറിയാതെവയല്ലോ. തത്കാലം നമുക്ക് തമാശയ്ക്ക് ഒരു വെബ്സൈറ്റുണ്ടാക്കിനോക്കാം.

kidswebsitecreator.com എന്ന സൈറ്റില്‍ കയറി Build a Website Now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു ടെംപ്ലേറ്റ് (മാതൃക - മോഡല്‍) തെരഞ്ഞെടുക്കാന്‍ പറയും. ഒരെണ്ണത്തില്‍ ക്ലിക്ക് ചെയ്ത് താഴെ Next കൊടുക്കുക. ഇനി സൈറ്റിന്റെ വിലാസവും (ഉദാ: mysite123) പേരുമെല്ലാം കൊടുക്കാം. Next അടിക്കുക. ഇനി യൂസര്‍നെയിം, പാസ്‌വേഡ് പോലുള്ള കാര്യങ്ങള്‍ കൊടുക്കണം. Next കൊടുക്കുക. I agree, launch my site ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നമ്മുടെ സൈറ്റ് സ്ക്രീനില്‍‌ത്തെളിയും. സൈറ്റ് ഡിസൈന്‍ ചെയ്യാനുള്ള സംവിധാനമാണ് വരിക. ഇഷ്ടം പോലെ ഡിസൈന്‍ ചെയ്ത ശേഷം View my site ക്ലിക്ക് ചെയ്യാം.


Keywords (click to browse): website-creation-game webdesigning websites kids computer tech-tips technology balabhumi mathrubhumi