വെബ് പേജുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ചിത്രങ്ങള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം എന്നറിയില്ലേ? ഒരു ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'സേവ് ഇമേജ് ആസ്' കൊടുത്താല്‍ മതി. എന്നാല്‍ ഒരു പേജിലെ ഒരുപാട് ചിത്രങ്ങള്‍ ഒന്നിച്ച് ഡൌണ്‍ലോഡ് ചെയ്യേണ്ടിവരുമ്പോഴോ?
ഒരു പേജിലെ ആവശ്യമുള്ള ചിത്രങ്ങളെല്ലാം തിരഞ്ഞെടുത്ത് എളുപ്പത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുണ്ട്. ഗൂഗിളിലും മറ്റും image downloader extension എന്ന് ബ്രൌസറിന്റെ പേരും ചേര്‍ത്ത് തിരഞ്ഞാല്‍മതി. ഇഷ്ടമുള്ളത് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഇതിന്റെ ഐക്കണ്‍ ബ്രൌസറിന്റെ ടൂള്‍ബാറില്‍ കാണും. പിന്നീട് ഏത് പേജ് സന്ദര്‍ശിക്കുമ്പോഴും ഇവിടെ ക്ലിക്ക് ചെയ്ത് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
ഇതൊന്നുമില്ലാതെയും കാര്യം നടക്കും. വെറുതേ Ctrl+S അമര്‍ത്തി പേജ് സേവ് ചെയ്ത ശേഷം അതോടൊപ്പം സേവ് ആയ ഫോള്‍ഡര്‍ തുറന്ന് ചിത്രങ്ങള്‍ കോപ്പി ചെയ്താല്‍ മതി.
Keywords (click to browse): image-downloader browser-addon download kids computer tech-tips technology balabhumi mathrubhumi