സാധാരണ പെയിന്റ് ആപ്ലിക്കേഷനുകളില്‍ വരയ്ക്കുമ്പോള്‍ വരകള്‍ വിറച്ചപോലെ കിടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 'സ്മൂത്ത്' ആയി എങ്ങനെ വരയ്ക്കും? സ്മൂത്ത് സൌകര്യമുള്ള ആപ്പുകളില്‍ വരയ്ക്കുക തന്നെ. വെക്റ്റര്‍ ഡ്രോയിങ് ആപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇതിനൊരുദാഹരണമാണ് ഇങ്ക്സ്കെയ്പ് (Inkscape).
ഇങ്ക്സ്കെയ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നശേഷം ടൂള്‍ബോക്സില്‍നിന്ന് ഫ്രീഹാന്‍ഡ് ടൂള്‍ (പെന്‍സിലിന്റെ രൂപം, ഷോര്‍ട്ട്കട്ട് F6) എടുക്കണം. അപ്പോള്‍ മുകളില്‍ സ്മൂത്ത്നെസ്സ് ക്രമീകരിക്കാനുള്ള സൌകര്യം കിട്ടും. ഇതൊരു അമ്പതൊക്കെ എടുത്താല്‍ നല്ല വൃത്തിയുള്ള വര കിട്ടും. ഷെയ്പ് എന്നതിനുനേരെ എലിപ്സ് എടുത്താല്‍ പെന്‍സിലിനുപകരം ബ്രഷ്ഷിന്റെ വരപോലെയാകും കിട്ടുക. ഒരിക്കല്‍ വരച്ചുകഴിഞ്ഞത് കൂടുതല്‍ സ്മൂത്ത് ആക്കാന്‍ Path > Simplify എടുക്കണം.
വര കഴിഞ്ഞാല്‍ File > Export PNG Image എടുത്ത് Page എന്നതിനുകീഴെ പിഎന്‍ജി ഫയലാക്കാം. ഇത് ജിമ്പിലും മറ്റും തുറന്ന് നിറവും ചേര്‍ക്കാം.
Keywords (click to browse): inkscape smooth-drawing stroke vector-drawing free-software kids computer tech-tips technology balabhumi mathrubhumi