Nandakumar Edamana
Share on:
@ R t f

വെക്റ്ററാക്കാം, വൃത്തിയാക്കാം!


മൃദുവായി വരയ്ക്കാനും വരച്ചശേഷവും വരകളും വളവുകളുമെല്ലാം മാറ്റാനും വ്യക്തത കുറയാതെ സേവ് ചെയ്യാനും വെക്റ്റര്‍ ചിത്രങ്ങള്‍ തന്നെ വേണം. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഏറ്റവും നല്ല രീതി ഇതാണ്. എന്നാല്‍ സ്കാന്‍ ചെയ്താലോ ഫോട്ടോയെടുത്താലോ കിട്ടുന്ന ചിത്രങ്ങള്‍ റാസ്റ്ററാണ്. ഇതിനെ വെക്റ്ററാക്കി മാറ്റാനായാലോ?

ഡിസൈനിങ് സോഫ്റ്റ്‌വെയറായ ഇങ്ക്സ്കെയ്പ് പരിചയമില്ലേ? ആദ്യം ഇത് തുറക്കുക. ഇനി ഫയല്‍ മെനുവിലെ ഇംപോര്‍ട്ട് എടുത്തശേഷം നാം സ്കാന്‍ ചെയ്ത് തയ്യാറാക്കിവച്ച ചിത്രം തുറക്കാം. ഓക്കെ കൊടുത്താല്‍ ചിത്രം ഇങ്ക്സ്കെയ്പിലെത്തും. ഇനി ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് 'ട്രേസ് ബിറ്റ്മാപ്പ്' എടുക്കണം. ഓപ്ഷനുകളില്‍ തത്കാലം മാറ്റം വരുത്തേണ്ട (പിന്നീട് പരീക്ഷണമാവാം). ഓക്കെ കൊടുത്ത ശേഷം ഈ ജാലകം ക്ലോസ് ചെയ്യുക.

നാം ഇംപോര്‍ട്ട് ചെയ്ത ചിത്രത്തിനുമേലാകും വെക്റ്റര്‍ ചിത്രം വന്നിട്ടുണ്ടാകുക, ഇത് മൌസുകൊണ്ട് വലിച്ചുമാറ്റാം. Path > Simplify എടുത്താല്‍ ചിത്രം ഒന്നുകൂടെ ലളിതമാകും. F2 അമര്‍ത്തിയാല്‍കിട്ടുന്ന നോഡ് ടൂള്‍ ഉപയോഗിച്ച് വക്കും മറ്റും ശരിയാക്കുകയും ചെയ്യാം. പണിയെല്ലാം കഴിഞ്ഞാല്‍ File > Export PNG എടുക്കാം.


Keywords (click to browse): vectorize vector-image inkscape trace-bitmap raster kids computer tech-tips technology balabhumi mathrubhumi